അനു വി കടമ്മനിട്ടയുടെ പടയണി സംഗീതം
- Details
- Category: 2026

Step into the world of Padayani — where ritual meets performance. Live demonstration by Anu V. Kadammanitta. Accompanied by Vinod Navadhara. Kerala House, London | Sunday | 10 May 2026 | 4 PM
ജനനി 2025 - സുവർണ്ണ ജൂബിലി പതിപ്പ്
- Details
- Category: Projects

ഒന്നര നൂറ്റാണ്ടുകാലത്തെ ബിലാത്തി മലയാളി പ്രവാസജീവിതത്തിന്റെ സ്പന്ദനങ്ങൾ ചേർത്തു വച്ച്, തലമുറകളുടെ ആഹ്ലാദമായി മാറിയ മലായാളി അസോസിയേഷൻ ഓഫ് ദി യൂ കെ യൂടെ വാർഷിക പ്രസിദ്ധീകരണമായ 'ജനനി'യിലേക്ക് രചനകൾ ക്ഷണിച്ചുകൊള്ളുന്നു. കഥകൾ, അനുഭവങ്ങൾ, യാത്രാക്കുറിപ്പുകൾ, ലേഖനങ്ങൾ, കവിതകൾ എന്നിവ
അര നൂറ്റാണ്ടുകാലത്തെ സാമൂഹിക ഇടപെടലിന്റെ കരുത്തിൽ, സാംസ്കാരിക സമന്വയവേദിയായി എന്നും നിലനിന്നിരുന്ന ഈ സംഘടന, അന്വേഷണാത്മകമായി കുടിയേറ്റ ചരിത്രത്തിന്റെ ഏടുകൾ തിരയുന്നു. ആദ്യകാല കുടിയേറ്റ മലയാളികളെക്കുറിച്ചുള്ള വിവരങ്ങൾ, അവർ അഭിമുഖീകരിച്ച പ്രതിസന്ധികൾ, അവരെ മുന്നോട്ടു നയിച്ച ഘടകങ്ങൾ, അക്കാലത്തെ ജീവിത സാഹചര്യങ്ങൾ, ജീവിത രീതികൾ, പ്രധാന സംഭവങ്ങൾ എന്നിവ ശേഖരിച്ചു രേഖയായി പ്രസിദ്ധപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു. ഈ വിഷയങ്ങളിൽ നിങ്ങൾക്കുള്ള വിവരങ്ങൾ
യു കെ യുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ മലായളി പ്രവാസികളെപ്പറ്റിയുള്ള ഫീച്ചറിലേക്കു വിവരങ്ങൾ ശേഖരിക്കുന്നു. ലേഖനങ്ങൾ തയാറാക്കുമ്പോൾ, അത്തരം വ്യക്തികളുടെ പൂർണമായ പേര്, ചിത്രം, ജീവിതകാലം, പ്രവർത്തന മേഖല, കൈവരിച്ച നേട്ടങ്ങൾ, സമൂഹത്തിനു നൽകിയ സംഭാവനകൾ, എന്തുകൊണ്ട് അവർ സ്മരിക്കപ്പെടണം എന്നീ വിവരങ്ങൾ ഉണ്ടായിരിക്കണം. ലേഖനങ്ങൾ
കൂടുതൽ വിവരങ്ങൾക്ക്
078120 59822
പ്രിയവ്രതൻ
ചീഫ് എഡിറ്റർ, ജനനി
Event 155: രാഗസല്ലാപം
- Details
- Category: 2025

രാഗസല്ലാപം
ജനപ്രിയ സംഗീതത്തിൻ്റെ കുത്തൊഴുക്കിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന അമൂല്യ രത്നമാണ് ശാസ്ത്രീയ സംഗീതം. അവതാരകന്റെ മനോധർമ്മം കൊണ്ട് ഓരോ അവതരണവും നവീനമാക്കി മാറ്റാൻ കഴിയുന്ന ഈ സംഗീത ശാഖയിലേക്കുള്ള വാതിൽ, MAUK കുടുംബാംഗങ്ങൾക്കുവേണ്ടി തുറക്കാനായി ഒരു ഗാനസപര്യ ആരംഭിക്കുകയാണ്. അതിന്റെ ആദ്യ പടിയായി പ്രശസ്ത കർണാടക സംഗീതജ്ഞനായ ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ നമ്മുടെ മുന്നിൽ എത്തുന്നു. ഒരു കൺസേർട്ട് നടത്തുക എന്നതിലുപരി, മുന്നിലിരിക്കുന്ന ആസ്വാദകരെ കർണാടക സംഗീതത്തിലേക്ക് അടുപ്പിക്കുക എന്നതാണ് ഉദ്ദേശം. ശാഖോപശാഖകളായി പിരിയുന്ന ഭാരതീയ സംഗീതത്തെപ്പറ്റിയും, രാഗങ്ങളെ പറ്റിയും, അതിലെ കുലപതിമാരെ പറ്റിയും ചർച്ച ചെയ്യുന്നു. പോപ്പുലർ സംഗീതം എങ്ങിനെ ക്ലാസിക്കൽ സംഗീതത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിവരിക്കുന്നു. ഇത് അപൂർവമായ ഒരു അവസരമാണ്. സൗജന്യമായി നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
ഡോക്ടർ മണക്കാല ഗോപാലകൃഷ്ണനോടൊപ്പം രതീഷ് മനോഹരൻ - വയലിൻ, പ്രകാശ് രാമചന്ദ്ര - മൃദംഗം, രാജേഷ് രാമൻ - അവതാരകൻ.
Indian classical music is a treasure that deserves our attention amidst the sea of popular music. MAUK is proud to host a music festival designed for families, where the renowned Carnatic musician Dr Manakala Gopalakrishnan will serve as the headliner. This festival aims to do more than present a concert; it seeks to immerse the audience in the true essence of Carnatic music. We will journey through the different branches of Indian music, explore its ragas, and celebrate its rich history. Furthermore, we will uncover the connections between classical and popular music, demonstrating their beautiful interplay. Don’t miss this unique opportunity to experience something extraordinary at this free event!
Event 154: Sujith Bhakthan @ Kerala house
- Details
- Category: 2025

Register for the event: https://shorturl.at/mtB6M
ലോകസഞ്ചാരിയും വ്ലോഗറും ആയ സുജിത് ഭക്തൻ തന്റെ യാത്രാനുഭവങ്ങളുമായി 'കട്ടൻ കാപ്പിയും കവിതയും' വേദിയിൽ എത്തുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ 'INB ഡയറീസ്' എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു. സഞ്ചാരസാഹിത്യത്തിനു മുതൽക്കൂട്ടായിമാറുന്ന ഈ പുസ്തകത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ സുജിത്തിന്റെ യാത്രാനുഭവങ്ങൾ വിവരിക്കപ്പെട്ടിരിക്കുന്നു. പുസ്തകത്തിന്റെ കോപ്പികൾ വേദിയിൽ ലഭ്യമായിരിക്കും. ഏവർക്കും സ്വാഗതം.
Date: Sunday 16 March 2025
Time: 4pm
Venue: Kerala house, 671 Romford Road, London E12 5AD
Your Travel plans: https://www.mauk.org/contact-us/
- Event 153: Homage to M T Vasudevan Nair
- Event 152: ArtEx and Talk show - Nirmala Menon
- Nirmala Menon
- Krishnanand PR
- Benyamin at Festival of Malayalam London
- Writers meetup with Benyamin at London
- Event 150: An exclusive session with Chenda Mastero
- Event 149: Bicycle Thieves
- Event 148: Remembering Sathyajit Ray though Pather Panchali
- Event 147: Tribute to Benjamin Zephaniah
- Event 146 : ടോക്കിയോ സ്റ്റോറി
- Event 145: അനുകമ്പയുടെ മാന്ത്രികം
Page 1 of 6







