Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

2019 സെപ്റ്റംബർ 14 നു  eSSENCE United Kingdom ഉം കട്ടൻകാപ്പിയും കവിതയും സംയുക്തമായി നടത്തിയ പരിപാടിയിൽ സുനിൽ പി ഇളയിടം 'ഗാന്ധിയും ആധുനികതാ വിമർശനവും - സത്യാനന്തര യുഗത്തിൽ' എന്ന വിഷയത്തെ പ്പറ്റി പ്രഭാഷണം നടത്തി. ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററിൽ വച്ചു നടത്തിയ അനർഗ്ഗളമായ പ്രഭാഷണത്തിനു ശേഷം  ചോദ്യോത്തര വേളയും ഉണ്ടായിരുന്നു. 

തന്നെ അറിയാൻ ശ്രമിക്കുന്നവർ താൻ ഏറ്റവും അവസാനം പറഞ്ഞ കാര്യങ്ങളിലൂടെ മനസ്സിലാക്കാൻ ശ്രമിക്കണം എന്നു മഹാത്മാ ഗാന്ധി പറഞ്ഞതു വ്യക്തമാക്കുന്നത്, ഒരേ വിഷയത്തെ പ്പറ്റി അദ്ദേഹം പല അഭിപ്രായങ്ങൾ പല കാലങ്ങളിൽ പറഞ്ഞിരുന്നു എന്നാണു. ഗാന്ധിയെ വിമർശിക്കുന്നവർ പലപ്പോഴും അദ്ദേഹം ആദ്യകാലങ്ങളിൽ അവതരിപ്പിച്ച ആശയങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുണ്ട്. പരിഷ്‌കൃതനായ ഒരു വ്യക്തിയായി ത്തീരാനായി പാശ്ചാത്യ നൃത്തവും, വയലിനും പഠിക്കാൻ ശ്രമിച്ച ആളാണ് പിന്നീട് ഒറ്റ വസ്ത്രധാരിയായി മാറിയത്. ആ പരിണാമത്തിൽ പലതും ഗാന്ധിയിൽ മാറിമറിഞ്ഞു. അതുകൊണ്ടാണ് യുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കണമെന്നു പറഞ്ഞ ഗാന്ധിയെ നമ്മൾ കാണുന്നത്. അതുകൊണ്ടാണ് വർണാശ്രമത്തെ അനുകൂലിക്കുന്ന ഗാന്ധിയെ നമ്മൾ കാണുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങിയ കാലം മുതൽ നിരന്തരമായി അദ്ദേഹം എഴുതിയിരുന്നു. മുന്നിൽ വന്ന എല്ലാ വിഷയങ്ങളെപ്പറ്റിയും എഴുതിയിരുന്നു. അതുകൊണ്ടു സ്വാഭാവികമായും അദ്ദേഹത്തിന്റെ ആശയങ്ങൾക്കു എതിർപ്പുകൾ ഉണ്ടായി. 

സമഗ്രമായി ഇന്ത്യയെ പഠിച്ച ശേഷമാണ് ഗാന്ധി സ്വാതന്ത്ര്യ സമരത്തിലേക്കു പൂർണമായി മുഴുകുന്നത്. അതുകൊണ്ട്  അദ്ദേഹത്തിന് എങ്ങിനെ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നതിനെപ്പറ്റി വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതിയിൽ എല്ലാ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാവർക്കും   വേണ്ട ഉപ്പിനുവേണ്ടി സമരം നടത്തിയത്. ഹിന്ദുവും,  മുസൽമാനും, പാർസിയും ഒക്കെ ചേർന്ന സ്വതന്ത്ര ഇന്ത്യയെ ആണ് അദ്ദേഹം വിഭാവനം ചെയ്തത്. 

തന്നെ ഉപദ്രവിച്ചവരെയും, വിമർശിച്ചവരെയും സ്നേഹിക്കുന്ന ദർശനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹം വിഭാവനം ചെയ്ത 'രാമരാജ്യം', എല്ലാവർക്കും  തുല്യനീതി ഉറപ്പാക്കുന്ന ഭരണ സംവിധാനമാണ്. തനിക്കു പുതിയതായി  ഒന്നും പഠിപ്പിക്കുവാനില്ല, സത്യവും, അഹിംസയും പർവ്വതങ്ങളോളം പഴക്കമുള്ളതാണ് എന്നു പറഞ്ഞ മഹാത്മാവിന്റെ സാമൂഹ്യ ചിന്ത, സാമൂഹ്യശ്രേണിയിലെ 'അവസാനത്തെ മനുഷ്യനിൽ' നിന്നാരംഭിക്കുന്നു. ഹിന്ദുവായിരിക്കുമ്പോളും ഒരു മുസ്ലീമായിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നതിൽ നിന്നും അദ്ദേഹം മതങ്ങളെ അതിന്റെ മൂല്യങ്ങളിലൂടെയാണ് ഉൾക്കൊണ്ടതെന്നു നാം മനസ്സിലാക്കണം.

View Related Article