Reports

ഭൂമിയുടെ അവകാശികൾ ഈ തലമുറയിലെ മനുഷ്യർ  മാത്രമാണെന്നു ധരിച്ചു പോകുന്നതു കൊണ്ടാവാം പരിസ്ഥിതി തകിടം മറിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിൽ മനുഷ്യൻ മുഴുകുന്നത്. ഇതു വികസനമല്ല, മറിച്ചു വരും തലമുറകളോടും ഇതര ജീവജാലങ്ങളോടുമുള്ള ദ്രോഹമാണ് . സുഗത കുമാരിയുടെ 'പശ്ചിമ ഘട്ടം' മണമ്പൂർ സുരേഷ്  അവതരിപ്പിച്ച ശേഷ മുണ്ടായ  ചർച്ചയിൽ  ഉരുത്തിരിഞ്ഞു വന്നത്  മേലുദ്ധരിച്ച ആശയങ്ങളായിരുന്നു. വയനാടൻ കാടുകൾ കത്തി അമർന്നപ്പോൾ ചാരമായി മാറിയ ജീവനുകൾക്കു പകരം വയ്കാൻ മറ്റൊന്നില്ല എന്നും ഇതോടൊപ്പം ഓർക്കേണ്ടതാണ്. കുറേ നാളുകൾക്കു ശേഷം കട്ടൻകാപ്പിയിൽ C V ബാല കൃഷ്ണന്റ കഥ വീണ്ടും പരാമർശ വിഷയമായി. 'അതെ, ഒരു പ്രഹേളിക' എന്ന കഥ ഫ്രാൻസിസ് അൻജിലോസ്  അവതരിപ്പിച്ചപ്പോൾ മാറിവരുന്ന സ്ത്രീ പുരുഷ ബന്ധങ്ങളുടെ യഥാർത്ഥ ചിത്രമായി മാത്രമേ പലർക്കും അത് അനുഭവപ്പെട്ടോള്ളൂ . അനിയൻ കുന്നത്ത്  സ്വന്തം കവിതയായ 'ഇവളെനിക്കാര്' അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തായ സന്തോഷ് ശിവന്റ ആലാപനത്തിൽ കവിത വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. നാരായണൻ അവതരിപ്പിച്ച 'വേർപാടിന്റ വേദന' എന്ന അനുഭവം, തിളങ്ങുന്ന ഒരു കണ്ടെത്തലായിരുന്നു. അതോടു കൂട്ടി വായിക്കാൻ സ്വന്തം അനുഭവങ്ങൾ നജീബും സിസിലി അന്റിയും മുരളിയും നിരത്തി വച്ചു. സ്കൂൾ കാലഘട്ടത്തിലെ സൗഹൃദങ്ങളായിരുന്നു പ്രധാന പ്രമേയം.

The Malayalam Literary programme (Kattankaappiyum Kavithayum) has gained much popularity and acclaim through conducting programmes which were unique in their substance and their method. Topics for open discussions varied from Malayalam literature to socio-political and environmental issues. ‘Workshop on modern art (facilitated by artist Jose Antony)’, ‘When Delhi happens’, ‘Evening with Sarah Joseph- writer and social activist’, ‘Homage to Padmashri Sukumari’, ‘A journey though Malayalam film songs’, ‘Killing off Indulekha’, ‘Celebrating English – the film by Shyamaprasad’, ‘Poetry of Omar Khayyam’, ‘Selective screening and discussion on Aadaminte Vaariyellu-film by K G George’ were very well participated in. Many works in Malayalam literature were presented and well discussed. Towards the later part of the year, the focus got shifted to new writers and their works. This shed more light into the trends and modes of emerging writers. MAUK thankfully recognise the support extended by organisations like KALA, Kaumudi Europe and London Sahithyavedi in the successful conduct of some of our events. For the first time, ‘Kattankaappi’ found its way out of its home in East Ham in 2013. This was made possible with the cooperation of ‘Sangeetha of the UK’. While thankfully recognising their impetus in organising events at Croydon, it is worth mentioning that each event turned out to be a memorable one.

സഞ്ചാരം  --- പാർവതീപുരം മീര 

ചക്രവാളം തുപ്പും ചവറുകൾ നിറയും ആഴികൾ
ചക്രം തിരിയും തീരത്ത് പൂക്കളം മായ്ക്കും വെണ്‍ തിരകൾ
എരിയുന്ന ചുടു കാട്ടിൽ തുടിക്കും അസ്ഥികൾ;
കള്ളൻ കാലന്റ കയൂക്കിൽ എരിഞ്ഞടങ്ങും സൂര്യ കാമങ്ങൾ
സത്യം കാവൽ നില്ക്കും കബന്ധങ്ങളോ തിരയുന്നു
ചെഞ്ചോര ഞൊറിഞ്ഞു ടുക്കും പട്ടിണി വയറിന്റെ ചൂടുള്ള തണുപ്പും
കാലത്തിന്റെ ചെങ്കോൽ കാട്ടുന്ന വഴികളിൽ ഇന്നാടുന്ന കോമരങ്ങൾ
നേരിന്റ മാറത്തു മുഖം പൊത്തി അലറുന്നു
അടവുകൾ തിമർത്താടും സഞ്ചാരികൾ
എന്നിട്ടവരെ ഒതുക്കത്തിൽ പുണരുന്നു യാമിനി
അവളെ ചുംബിച്ചു ചുംബിച്ചു തളരുന്ന ചുണ്ടുകൾ
ഇനിയും കൊതിയോടെ ചൊല്ലുന്നു ചുണ്ടുകൾ
വീണ്ടും രസാലങ്ങൾ പൂക്കുമോ  

 

രാസാലങ്ങൾ പൂത്ത കാലം - ഒപ്പം പ്രണയവും --- Murali Mukundan

വീണ്ടും രാസാലങ്ങൾ പൂത്തല്ലോയെൻ നാട്ടിൽ
കണ്ടാൽ കൊതിയൂറും കാഴ്ച്ചവട്ടങ്ങളാണെങ്ങും ...
ഉണ്ട പോൽ ഉണ്ണി മാങ്ങകൾ തെന്നലിലാടിക്കളിക്കും
മണ്ടനിറയെ പൂത്തുലഞ്ഞ മാവുകൾ പൂക്കാവടികൾ പോലവെ ...
ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരുമധുരം ...
ഉണ്ടമാങ്ങയും , പുളിയനും , പേരക്കമാങ്ങയും , കിളി
ചുണ്ടനും ,മൂവാണ്ടനും കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളം ,ഒരു മാവുയരത്തിലെന്നുമെപ്പോഴും ...!
കൊണ്ടുപോകുമോ... നീയ്യെന്നെയെൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ് ..? ഒപ്പം
മിണ്ടിപ്പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോയവിടെയിപ്പോഴും ..? !  

 

കട്ടന്‍കാപ്പിയും കവിതയും 16/03/2014 സായാഹനം ( A report by Murukesh Panayara )  


കട്ടന്‍ കാപ്പിയുടെ മാര്‍ച്ചുമാസ കൂട്ടായ്മ ഇന്നലെ നടന്നു.പങ്കെടുത്ത എല്ലാ അംഗങ്ങളുടെയും ക്രിയാത്മക സംഭാവനയും ഔപചാരികതയുടെ മൂടുപടം ഇല്ലാതെയുള്ള ചര്‍ച്ചകളും പരിപാടി ആദ്യന്തം അതീവ ഹൃദ്യമാക്കി.   കഥകളും കവിതയും ലേഖനങ്ങളും ചിത്രകലയും ഒക്കെ ചര്‍ച്ച ചെയ്ത സായാഹ്നത്തെ പതിവുപോലെ പ്രിയന്‍ നയിച്ചു. ശ്രീ മണമ്പൂര്‍ സുരേഷ് , ശ്രീമതി മീരാകമല , ശ്രീ അനിയന്‍ കുന്നത്ത്, ശ്രീ സജീവ്‌ ലാല്‍ എന്നിവര്‍ സ്വന്തം കവിതകള്‍ വായിച്ചു.   ശ്രീ മണമ്പൂരിന്റെ കവിത ലളിത പദ ഭംഗിയും അകളങ്ക ബാല്യ ചിന്തയുടെ സൌകുമാര്യവും ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഈണം ഇഴചേര്‍ന്ന ശീലുകളും കൊണ്ട് ഹൃദയഹാരിയായി. ശ്രീ പ്രകാശ് രാമസ്വാമിയും ശ്രീ ഫ്രാന്‍സിസ് ആഞ്ചിലോസും ശ്രീ പ്രിയനും വാദ്യോപകരണങ്ങളുമായി ഒപ്പം കൂടുകയും ശ്രീ നാരായണന്‍ നായര്‍ ശ്രീ സുശീലന്‍ തുടങ്ങി എല്ലാപേരും അലാപനവുമായി ഒരുമിക്കുകയും ചെയ്തപ്പോള്‍ മണമ്പൂര്‍ കവിത രണ്ടാം അവതരണത്തില്‍ കാതുകളിലൂടെ മനസ്സില്‍ കുളിര്‍മഴയായി പെയ്തിറങ്ങി.   ശ്രീമതി മീരാകമലയുടെ കവിത '' വീണ്ടും രസാലങ്ങള്‍ പൂക്കുമോ'' എന്ന സൂചനയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതായിരുന്നു. കവിതയെ ഗൌരവ മനോ വ്യപാരങ്ങളുടെയും മനന പ്രക്രിയയുടെയും അന്തിമോല്‍പ്പന്നമായി കാണുന്ന ആളാണ്‌ താന്‍ എന്ന പ്രഖ്യാപനത്തിന്റെ ആര്‍ജ്ജവ ഭംഗി അലയടിച്ച വരികളില്‍ സ്വാഭാവികമായ ബിംബവല്‍ക്കരണത്തിന്റെ മികവും നിറഞ്ഞു നനിന്നു.   ശ്രീ അനിയന്‍ കുന്നത്ത് ആലപിച്ച സ്വന്തം കവിത പ്രണയവും മനസ്സും ഇഴചേര്‍ന്ന വിഹ്വല സമസ്യകള്‍ക്ക് കാല്‍പ്പനിക സങ്കേതം കൂടി കൊണ്ട് അവ്യക്ത പര്യവസാനം നല്‍കുന്ന ഒന്നായി അനുഭവപ്പെട്ടു. ബിംബങ്ങളുടെ ഉപയോഗവും അവയുടെ വ്യാഖ്യാനവും കവിത വ്യക്തികളില്‍ വ്യത്യസ്ത ആശയം പ്രദാനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിന് ഉദാഹരണമായി അനിയന്‍ കവിത.   ശ്രീ സജീവ് ലാല്‍ മനുഷ്യന്റെ സ്വാര്‍ത്ഥ ചിന്തകള്‍ക്കും ചെയ്തികള്‍ക്കും മേല്‍ പ്രകൃതി നടത്തുന്ന ഒരെത്തിനോട്ടം ആയാണ് തന്‍റെ കവിതയെ ഒരുക്കിയിരുന്നത്. സ്വാര്‍ത്ഥ ജീവിയായ മാനവന് നിസ്വാര്‍ഥ സ്നേഹ പ്രതീകമായ ഒരു മരം ചെയ്യുന്ന നന്മയുടെയും അതിനു ആധാരമായ മര മനസ്സും അനാവൃതമാകുന്ന 'വൃക്ഷവിലാപം ' ആയിരുന്നു ആ കവിത. സ്വതസിദ്ധമായ ആലാപന ഭംഗികൊണ്ടു സജീവ്‌ ലാല്‍ ആ കവിത സോദാക്കളുടെ മനസ്സില്‍ കോറിയിട്ടു.   ശ്രീ സുശീലന്‍ സുഹൃത്തുകള്‍ക്കൊപ്പം ആലപിച്ച ചടുലമായ പഴയ കാമ്പസ് കവിത പഴയ കാമ്പസ് ചിന്തകള്‍ക്ക് ഇന്നും വേറിട്ട നിറക്കാഴച്ചയും നിര്‍മ്മല പ്രണയ ഭംഗിയും ഉണ്ടെന്നു വിളിച്ചു പറഞ്ഞു. കുറെ നേരം നാം ഗതാകാലങ്ങളിലേക്ക് കുടിയേറി പ്രിയ കാമ്പസിലെ തണല്‍ മര ചോടുകളില്‍ ചാഞ്ഞിരുന്നു. നമുഉടെ ഓരോരുത്തരുടെയും ചാരത്തു പ്രിയപ്പെട്ട ഓരോരുത്തര്‍ ഉണ്ടായിരുന്നു.....   ശ്രീ മുരളീ മുകുന്ദന്‍ തന്റെ കവിതയും അനുഭവവും ഒരുമിച്ചാണ് വായിച്ചത്. താന്‍ ഇന്നും പഴയ പ്രണയത്തിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്നു എന്നും അത് കെടാതെ കൊണ്ട് നടക്കുന്നു എന്നും ഉള്ള പ്രഖ്യാപനം ആര്‍ജ്ജവമുള്ള ഒന്നായിരുന്നു .ഒപ്പം ചങ്കൂറ്റം നിറഞ്ഞതും.   ശ്രീ പദീപ് കുമാര്‍ തയ്യാറാക്കി കൊണ്ടുവന്ന കയ്യെഴുത്തു മാസിക ഞങ്ങളെ എല്ലാപേരെയും അത്ഭുതപ്പെടുത്തുന്ന മികവുള്ളതായി. ആ മാസിക പ്രകാശനവും നടന്നു. ശ്രീ പ്രദീപ്‌ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ കയ്യെഴുത്തു മാസികയെ കുറിച്ച് സവിസ്തരം ഒരു ലേഖനം ഉണ്ടാകുന്നതാണ്.   പരിപാടിയില്‍ ശ്രീ ലാസര്‍ മുളക്കല്‍ പ്രധാന അതിഥി ആയിരുന്നു.   മനസ്സില്‍ ചൈതന്യ ധാരയാകുന്ന അടുത്ത കൂട്ടം ചേരല്‍ ഏപ്രില്‍ 27 ഞായര്‍ ദിവസം ക്രോയ്ടോന്‍ ആര്‍ച് ബിഷപ്‌ ലാന്ഫ്രാന്ക് സ്കൂളില്‍ വച്ച് നടക്കും.       


ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ഇക്കുറി പഴയ 'പാദപൂരണം' പരീക്ഷിക്കുന്നു. ഒരു വരി ഇതാ. 'വീണ്ടും രസാലങ്ങൾ പൂക്കുമോ...' ഇനിയുള്ള വരികൾ നിങ്ങൾക്കെഴുതാം; ആദി മദ്ധ്യാന്തങ്ങളിൽ എവിടെയോ. മാർച് 16 ന് ക്രോയ് ഡോണിൽ നടക്കുന്ന കട്ടൻ കാപ്പിയുടെ ഒത്തുചേരലിൽ നിങ്ങൾക്കു തന്നെ നിങ്ങളുടെ കവിത അവതരിപ്പിക്കാം. അഥവാ വരാൻ പറ്റില്ല എങ്കിൽ ഞങ്ങൾ നിങ്ങൾക്കു വേണ്ടി അത് അവതരിപ്പിക്കും. ശ്രദ്ധേയമായ രചനകൾ ഈ വെബ്‌ സൈറ്റിൽ പ്രകാശനം ചെയ്യുന്നതായിരിക്കും. നിങ്ങളുടെ രചന This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ മുൻകൂട്ടി അയച്ചു തരിക. ഓർക്കുക, ഇത് പരീക്ഷണങ്ങളുടെ കാലമാണ്. ഈ മാസത്തെ ഒത്തു ചേരലിന്റ അജണ്ട. ആനുകാലികം, മലയാള ചെറുകഥ 2000 നു ശേഷം, പങ്കെടുക്കുന്നവരുടെ രചനകൾ, മറ്റു സാഹിത്യ വിഷയങ്ങൾ, സംഘ ഗാനം.

നാലു പതിറ്റാണ്ടോളം മലയാള സിനിമാ വേദിയില്‍ സംവിധായകനായും, നിര്‍മാതാവായും, ഗാന രചയിതാവായും, തിരക്കഥാകൃത്തായും, സംഗീത സംവിധായകനായും  ശോഭിച്ച ശ്രീകുമാരന്‍ തമ്പി യുമായി ഒരു സര്‍ഗ സന്ധ്യ. അദ്ദേഹത്തിന്റെ സാഹിത്യ ജീവിതവും സിനിമാ ജീവിതവും ഒരു പോലെ അനാവരണം ചെയ്ത ചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ  കവിതകളും, നോവലുകളും, സിനിമാ ഗാനങ്ങളും, കടന്നു വന്നു. രചനകള്‍ക്ക് വഴി  തെളിച്ച ജീവിതാനുഭവങ്ങള്‍, താന്‍ സഞ്ചരിച്ച വഴികള്‍, സിനിമയിലെ കയ്പ്പും മധുരവും നിറഞ്ഞ ഇന്നലെകള്‍ - കട്ടന്‍ കാപ്പിയുടെ തുറന്ന വേദിയുമായി സംവദിക്കുമ്പോള്‍ തമ്പി ചേട്ടന് ഒരു കഥ പറയുന്ന ഭാവമുണ്ടായിരുന്നു; കഥ കേള്‍ക്കുന്ന കൌതുകം ഞങ്ങള്‍ക്കും. മലയാള സിനിമയ്ക്ക് ഒരു സവ്യ സാചിയായി  സമഗ്ര സംഭാവന ചെയ്ത ശ്രീകുമാരന്‍ തമ്പിയെപ്പോലെ മറ്റൊരാള്‍ ഇപ്പോള്‍ ഉണ്ടോ എന്ന ചോദ്യം അവശേഷിക്കുന്നു. ആ സംഭാവനകള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം, നന്ദികേടിന് പര്യായമായ നമ്മള്‍ മലയാളികള്‍ നല്‍കിയിട്ടില്ല എന്ന കുറ്റബോധവും അവശേഷിക്കുന്നു. ഇനിയും വൈകാതെ സിനിമയുമായി ബന്ധപ്പെട്ടവര്‍ അത് ചെയ്യുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. മേഘ, അലക്സ്‌, ബീന, മഞ്ജു, ബാലു എന്നിവര്‍ അദ്ദേഹത്തിന്റെ ഗാനങ്ങളും, കവിതകളും ചൊല്ലി. പ്രിയവ്രതന്‍ സ്വാഗതവും മണമ്പൂര്‍ സുരേഷ് നന്ദിയും രേഘപ്പെടുത്തി. ഈ ഒരു സന്ധ്യ സാധ്യമാക്കി തന്നതില്‍ ഒരു വലിയ പങ്കു വഹിച്ച  KALA  യുടെ പ്രവര്‍ത്തകരെയും വിശിഷ്യാ Dr P  K  സുകുമാരന്‍ നായരെയും നന്ദിയോടെ സ്മരിക്കുന്നു. കൌമുദി യുറോപ്പ് മായി സഹകരിച്ചാണ് MAUK ഈ പരിപാടി സംഘടിപ്പിച്ചത്.

എണ്‍പതുകളില്‍ പുറത്തിറങ്ങിയ 'എന്റെ കഥ' മലയാള സാഹിത്യത്തിലും സാമൂഹിക ജീവിതത്തിലും ഏറെ ഒച്ചപ്പാടുകള്‍ ഉണ്ടാക്കി. അതിലെ പല കാര്യങ്ങളും സത്യമാണെന്നും അല്ല അസത്യമാണെന്നും മാറി മാറി പറഞ്ഞ കമലാ ദാസിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്തായിരുന്നു എന്നത്  ഒരു പ്രഹേളികയാണ്. എന്നും വിവാദത്തിന്റെ കൂട്ടുകാരി ആയിരുന്ന സുരയ്യ ആയി മാറിയ മാധവിക്കുട്ടിയെപ്പറ്റി   ഇറങ്ങുന്ന ഏറ്റവും പുതിയ പുസ്തകമാണ്  The Love queen of Malabar. പത്തു വര്‍ഷത്തോളം മാധവിക്കുട്ടിയോടൊപ്പം താമസിച്ച് , അതിനിടയില്‍ നേരിട്ടു ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി Merrily Wiesbord  തയാറാക്കിയ പുസ്തകം വിവാദങ്ങളുടെ രണ്ടാം ഘട്ടത്തിന് തീ കൊളുത്തു മെന്നു ഉറപ്പിക്കാം. മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതത്തിന്റെ  വളവുകളും തിരിവുകളും അനാവരണം  ചെയ്യുന്നതിനോടൊപ്പം  തന്റെയും മാധവിക്കുട്ടിയുടെയും ജീവിതത്തിന്റെ സമാനതകള്‍ കണ്ടെത്തുകയുമാണ് ഈ കൃതിയിലൂടെ Merrily Wiesbord ചെയ്യുന്നത് . ശ്രീ മണമ്പൂര്‍ സുരേഷ്  പുസ്തകം അവതരിപ്പിച്ചു; അതേപ്പറ്റിയുള്ള ചര്‍ച്ചയും നയിച്ചു. https://en-gb.facebook.com/lovequeenofmalabar

Friday 11 - May 2012

View related event

പകല്‍ മുഴുവന്‍ ശക്തമായ കാറ്റായിരുന്നു. സിസിലി ആന്റി യേയും കൂട്ടി കട്ടന്‍ കാപ്പിക്ക് എത്തിയപ്പോള്‍ പ്രതീക്ഷ വളരെ കുറവായിരുന്നു. പിന്നീട്, K  G  അങ്കിളും, ഫ്രാന്‍സിസ് അണ്ണനും, മുരളി മുകുന്ദനും, അനി ഗോപിനാഥും, ബാലുവും എത്തിയപ്പോള്‍ സന്തോഷമായി. ഫ്രാന്‍സിസ് അണ്ണന്‍ കഥകള്‍ വായിച്ചു തുടങ്ങിയപ്പോള്‍ സന്ധ്യ മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആയി മാറുക യായിരുന്നു. വളരെ കുറച്ചു വാക്കുകള്‍ കൊണ്ട്, വളരെ ചെറിയ ഒരു സന്ദര്‍ഭത്തിന്റെ കഥാവിഷ്ക്കാരത്തിലൂടെ വളരെ ആസ്വാദ്യകരമായ ഒരനുഭവം പകര്‍ന്നു നല്‍കിയ c v  ബാലകൃഷ്ണന് നന്ദി. 'തോരാമഴയത്ത്' എന്ന അദ്ദേഹത്തിന്റെ  കഥ, ഫ്രാന്‍സിസ് അണ്ണന്‍ വായിച്ചു  കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. സാഹിത്യത്തിന്‍റെ ധര്‍മം എന്താണെന്ന അടിസ്ഥാന ചോദ്യത്തിനുത്തരം തേടലല്ല എന്റെ ഉദ്യമം.അതെന്തായാലും വായനക്കാരനെ (കേള്‍വിക്കാരനെ ) സന്തോഷിപ്പിച്ചു. മനസ്സിന്റെ മണിച്ചെപ്പില്‍ ഒരു തൂവല്‍ ഉപേക്ഷിച്ചിട്ടാണ്  കഥയുടെ താള്‍ മറിഞ്ഞത്. ഫ്രാന്‍സിസ് അണ്ണന്‍ ഒരു കഥ കൂടി ഞങ്ങള്‍ക്കായി വായിച്ചു. c  v  ബാലകൃഷ്ണന്റെ 'കുളിര്‍'.  സ്നേഹത്തിന്റെ പ്രതീകമായ മൂത്തമ്മ പോയ വഴികളെല്ലാം ഒരു ചിത്രത്തിലെന്നപോലെ പതിഞ്ഞിരുന്നു. പശ്ചാത്തലത്തിന്റെ സൂക്ഷ്മാംശങ്ങള്‍ വരച്ചു കാട്ടുന്നതില്‍ ബാലകൃഷ്ണന്‍ വിജയിച്ചിരിക്കുന്നു.

എഴുത്തില്‍ സ്വന്തമായി ഒരു  ശൈലി കെട്ടിപ്പെടുത്ത  എഴുത്തുകാരനാണ്‌ വൈക്കം മുഹമ്മദ്‌  ബഷീര്‍ . അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ കലവറയില്‍ ഒരായിരം കഥകള്‍ക്കുള്ള ചേരുവകള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ബഷീറിന്റെ കഥാ പ്രപഞ്ചത്തിലൂടെ ഒരു ഓട്ട പ്രദക്ഷി ണമായിരുന്നു ഇന്നത്തെ സാഹിത്യ സന്ധ്യയില്‍ നടന്നത് . ബാല്യകാല സഖിയും, ഭൂമിയുടെ അവകാശികളും , പൂവമ്പഴവും, മതിലുകളും, ആനപ്പൂ ടയും  പരാമര്‍ശ വിഷയമായി. അനി ഗോപിനാഥ്   ബഷീറിന്റെ 'വിശ്വ വിഖ്യാതമായ മൂക്ക് ' അതിന്റെ എല്ലാ സൌകുമാര്യ ത്തോ ടും കൂടി അവതരിപ്പിച്ചപ്പോള്‍ കഥയും, കഥയിലെ കാര്യവും, ജീവിതത്തിലെ പോങ്ങച്ചങ്ങളുടെ കഥയില്ലായ്മയും വെളിച്ചപ്പെടുകയായിരുന്നു. അനി യുടെ  അവതരണത്തിന്റെ ഭംഗി പ്രശംസ അര്‍ഹിക്കുന്നു. ഹൃദ്യമായ് ഒരു സന്ധ്യ ഒരുക്കുന്നതില്‍ , പങ്കെടുത്ത എല്ലാവര്ക്കും നന്ദി.

Page 4 of 4

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial