Projects

അനുഭവം, ചിന്ത, ഭാഷ, രചന... നവ മാധ്യമങ്ങൾ വളർന്നതോടുകൂടി പുതുമയാർന്ന ഒരു രചനാ സമ്പ്രദായം ഉരുത്തിരിഞ്ഞു വരുന്നു. സർഗ്ഗാത്മക രചയിലെ പുതിയ ഇടമാണ് ഹ്രസ്വ രചന. അതു ഡിജിറ്റൽ കാലഘട്ടത്തിന്റെ സംഭാവനയാണ്. അത് ഒരുപാട് വ്യക്തികളെ രചനയിലേക്കു തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. എല്ലാവരും എഴുത്തുകാർ ആയി മാറാനും, എല്ലാവരും വായിക്കപ്പെടാനും സാഹചര്യം ഒരുക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുന്നു. നാളയുടെ രചനയാണത്. 'കട്ടൻകാപ്പിയും കവിതയും' അതു തിരിച്ചറിയുന്നു.

അന്താരാഷ്‌ട്ര തലത്തിൽ മലയാള ഭാഷയിൽ ആദ്യമായി ഹ്രസ്വ രചനാ മത്സരം നടത്തപ്പെടുന്നു. എഴുത്തുകാരന്റെ സ്വാതന്ത്ര്യം തന്നെ പ്രാമുഖ്യം. എന്തും, എങ്ങിനെയും എഴുതാം. അതു സ്വതന്ത്ര രചന ആയിരിക്കണം എന്നു മാത്രം. അച്ചടി മാധ്യമത്തിൽ മുൻപ് പ്രസിദ്ധം ചെയ്തവ ആയിരിക്കരുത്. ഹ്രസ്വ രചന ആയിരിക്കേണ്ടത് കൊണ്ട്, 2000 വാക്കുകളിൽ കവിയാൻ പാടില്ല. തെരഞ്ഞെടുക്കപ്പെടുന്ന 5 എഴുത്തുകാർക്ക് പ്രശസ്തി പത്രവും, 2000 രൂപ വീതം വിലവരുന്ന പുസ്തകങ്ങളും സമ്മാനമായി നൽകുന്നു. സമ്മാനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത് www mozhi.org ആണ്. മത്സരത്തിനു ലഭിക്കുന്ന രചനകൾ www mozhi.org ൽ പ്രസിദ്ധം ചെയ്യുക വഴി തെരഞ്ഞെടുപ്പിൽ വായനക്കാർക്കുള്ള പങ്കാളിത്തം ഉറപ്പുവരുത്തും. വിദഗ്ധരുടെ അഭിപ്രായങ്ങളും ഇതോടൊപ്പം മാനിക്കും. നിങ്ങളുടെ രചനകൾ This email address is being protected from spambots. You need JavaScript enabled to view it. എന്ന വിലാസത്തിൽ 2017 മെയ് 31 നു മുൻപായി ഇമെയിൽ ചെയ്യുക.

If knowledge is the remedy, then serious reading is the direct means to achieve it. In this digitally divided world of ours, the emphasis is for that which stimulates constructive thinking. We strongly believe that the Earth has got enough resources to support all living organisms and if it is happening otherwise, this is primarily due to our lack of knowledge to manage it. Kattan Kaappiyum Kavithayum (KK&K) will be celebrating a month-long festival of reading with the support and participation of volunteers and organisations across the world. A global campaign aimed at stimulating serious reading is the core of this project which will culminate on World Book Day (April 23rd), proposed by UNESCO. This exciting multi-lingual campaign and festival will be rolled out as a recurring event in the month of April every year.   Report: Poetry Competition - Earth Festival of Reading 22.04.2015

ഒരു ഇമെയിൽ അഡ്രസ്‌ കിട്ടിയതല്ലേ. പ്രപഞ്ചത്തിലുള്ള സർവ ഓണ്‍ലൈൻ കച്ചവടക്കാരും 'സ്പാമി'. പതിരുകൾ ഏറെ ആയിരുന്നു, എങ്കിലും കരുത്തുറ്റ നെന്മണികൾ പൊന്നിനെക്കാൾ വിലയുള്ളതായി തോന്നി. കവിതയുടെ നാമ്പ് തൊട്ടറിഞ്ഞ രചനകൾ ഒരു പക്ഷെ വലിയ പ്രതീക്ഷയാണ് നൽകുന്നത്. മലയാളത്തിലുള്ള രചനകളായിരുന്നു കൂടുതലും. പങ്കെടുക്കാൻ മനസ്സു കാട്ടിയ എല്ലാവർക്കും നന്ദി. സംഘടനാ പരമായ അസൗകര്യങ്ങൾ കാരണം ഏപ്രിൽ 26 നു നടത്താനിരുന്ന സമ്മേളനം മാറ്റി വച്ചിരിക്കുന്നു. തുടർന്നുള്ള വിവരങ്ങൾ ഈ സൈറ്റിൽ പോസ്റ്റു ചെയ്യുന്നതായിരിക്കും.


In connection with Earth Festival of Reading, ‘Coffee & Poetry’ of Malayalee Association of the UK (MAUK) is conducting a poetry competition in both Malayalam and English globally.  Terms and conditions One entry per individual will be considered Express your talent within 20 lines Entries must reach before midnight of Sunday 12th April 2015. Works can be sent in different formats. Email to This email address is being protected from spambots. You need JavaScript enabled to view it.; post to Kerala House, 671 Romford Road, Manor Park, London E12 5AD, United Kingdom. Write ‘Poetry2015’ on top of the envelope.  Writer’s age, if mentioned, will be considered.  Writers of outstanding poetries will be given certificates and their names will be listed in www. kattankaappi.org & www.mauk.org. MAUK, the parent organisation will have the full right to publish the entries in various media in different formats for common good.  Any dispute arising out of such use of the entries is subject to the laws of England. Kattankaappiyum kavithayum (Black coffee & poetry) is a project run by Malayalee Association of the UK (MAUK). After its launch in 2010, the project constantly engaged literary aspirants with various facets of literature, particularly in Malayalam. The team had been conducting open discussions, workshops and presentations on a regular basis independently and in partnership with various organisations. After a series of discussions and consultations, the team has come to a conclusion that knowledge has a leading role to play in curtailing the imperfections of modern society. A comprehensive understanding of various faces of knowledge like religion, science, literature, politics, spirituality, sports, health, wealth, environment etc could help an individual to keep an internal balance which would definitely get reflected in the individual’s actions. After identifying itself as the change agent, ‘Black Coffee and Poetry’ is launching a month long campaign, coined as ‘Earth Festival of Reading’ starting on 1st of April 2015 aimed at promoting wider reading. The campaign will culminate on 23rd of April, which is the world book day, proposed by UNESCO. A closing event will take place on 26th of April in London. For further details.
Email: This email address is being protected from spambots. You need JavaScript enabled to view it.
Priyavrathan Mob: +44 7812059822
Murali Mukundan Mob: +44 7930 134340

'ഭൗമ വായനോത്സവ' ത്തോടനുബന്ധിച്ചു Malayalee Associaion of the UK (MAUK) യുടെ  'കട്ടൻ കാപ്പിയും കവിതയും' എന്ന കൂട്ടായ്മ  ആഗോള തലത്തിൽ മലയാളത്തിലും ഇംഗ്ലീഷിലും കാവ്യ രചനാ മത്സരം സംഘടിപ്പിക്കുന്നു.  

നിബന്ധനകൾ

 • ഒരു വ്യക്തിയിൽ നിന്നും ഒരു രചന പരിഗണിക്കും.
 • രചനയിലുള്ള പ്രാഗത്ഭ്യം 20 വരികൾക്കുള്ളിൽ  പ്രകടിപ്പിക്കുക.
 • രചനകൾ 2015 ഏപ്രിൽ 12 നു മുന്പായി ലഭിച്ചിരിക്കണം.
 • രചനകൾ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയിൽ വിലാസത്തിലോ, Kerala House, 671 Romford Road, Manor Park, London E12 5AD, United Kingdom എന്ന മേൽവിലാസത്തിലോ എത്തിക്കുക.
 • കവറിനു പുറത്ത് ‘Poetry2015’  എന്നു എഴുതുക.
 • അറിയിക്കുകയാണെങ്കിൽ, എഴുതുന്ന വ്യക്തിയുടെ വയസ്സ്  പരിഗണിക്കുന്നതായിരിക്കും.
 • തെരഞ്ഞെടുക്കപ്പെട്ട മികച്ച രചയിതാക്കൾക്ക് പ്രശംസാപത്രം നൽകുന്നതോടൊപ്പം അവരുടെ പേരുകൾ സംഘടനയുടെ വെബ്‌ സൈറ്റുകളിൽ പ്രസിദ്ധം ചെയ്യുന്നതായിരിക്കും. പൊതു നന്മ ലക്ഷ്യമാക്കി, ലഭിക്കുന്ന രചനകൾ വ്യത്യസ്ത രീതികളിൽ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധം ചെയ്യുന്നതിനുള്ള പൂർണ്ണമായ അവകാശം MAUK ക്ക് ഉണ്ടായിരിക്കും.
 • ലഭിക്കുന്ന രചനകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടു ഉണ്ടാകുന്ന ഏതു തർക്കവും ഇംഗ്ലണ്ടിന്റെ നിയമ പരിധിയിൽ പെടുന്നതായിരിക്കും.  

മലയാളി അസോസിയേഷൻ ഓഫ് ദി UK, 2010 ൽ ആരംഭിച്ച 'കട്ടൻ കാപ്പിയും കവിതയും' എന്ന കൂട്ടായ്മ, സാഹിത്യ-സാഹിത്യേതര വിഷയങ്ങൾ ചർച്ച ചെയ്യുന്ന തുറന്ന വേദിയാണ്. ഒറ്റക്കും, മറ്റു സംഘടനകളുമായി ചേർന്നും പഠന പരിപാടികൾ നടത്തിവരുന്ന ഈ കൂട്ടായ്മ ഇതിനോടകം നാല്പതിൽ പരം വേദികൾ പിന്നിട്ടുകഴിഞ്ഞു. വ്യക്തി ആർജിക്കുന്ന അറിവ്  സമൂഹത്തിന്റെ അപൂർണതകളെ പരിഹരിക്കുന്നതിൽ വലിയ ഒരു പങ്കു വഹിക്കുന്നു എന്നും, അതുകൊണ്ട് ഒരു ബോധ സമൂഹത്തെ വാർത്തെടുക്കലാണ് ഇനിയുള്ള  പുരോഗതിക്കുള്ള ശരിയായ മാർഗ രേഖ എന്നുമുള്ള കണ്ടെത്തൽ ഇത്തരം ചർച്ച കളിൽനിന്നു മാത്രം ഉണ്ടായതാണ്. അറിവിന്റെ ചില മേഖലകളിലുള്ള ആഴത്തോടൊപ്പം മറ്റു മുഖങ്ങളോടുള്ള  സ്വീകാര്യതയും, അവയിലുള്ള പരപ്പും ഈ പ്രക്രിയയിൽ അത്യന്താപേക്ഷിതമാണ്. കൂട്ടായ്മയുടെ ഏറ്റവും പുതിയ പദ്ധതിയായ 'ഭൗമ വായനോത്സവം' ഇതിലേക്കുള്ള ആദ്യ കാൽവയ്പാണ്. വായനയെ സർവാത്മനാ പ്രോത്സാഹിപ്പിക്കുക. വായനയിലൂടെ ബോധതലത്തിൽ ഗുണകരമായ പരിവർത്തനമുണ്ടാക്കുക.   കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Email: This email address is being protected from spambots. You need JavaScript enabled to view it.
പ്രിയവ്രതൻ  Mob: +44 7812059822
മുരളി മുകുന്ദൻ Mob: +44 7930 134340  

ആദ്യം ഒന്ന് .അതിനു പിന്നിൽ മറ്റൊന്ന് .പിന്നെ അനേകായിരങ്ങൾ.തുടക്കത്തിൽ ഒരു ഒരു ജാഥ പോലെ, പിന്നെ പ്രളയം പോലെ. ഉറുമ്പുകളുടെ അമ്പരപ്പിൽ ഒന്നു വ്യക്തമായിരുന്നു. അവയ്ക്ക് ദിശാ ബോധം നഷ്ടമായിരിക്കുന്നു.ഉരുണ്ടു കൂടുന്ന ശ്യാമ മേഘങ്ങൾക്കു കീഴിൽ ഉറുമ്പുകളുടെ സാമൂഹിക ബോധം നഷ്ടമായിരിക്കുന്നു. അലിഖിതമായ അനുസരണയോടെ ഒന്നിനു പിന്നിൽ ഒന്നായി ലക്ഷ്യത്തിലേക്ക്  ചിട്ടയോടെ നീങ്ങുന്ന ഉറുമ്പുകൾ ഭ്രാന്തമായ ചോദന കൊണ്ടെന്നപോലെ എങ്ങോട്ടൊക്കെയോ പായുന്നു. മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട്  'ശിഖ' ഉറുമ്പുകളുടെ അന്തച്ഹിദ്രത്തിൽ അലിഞ്ഞു ചേർന്നു.ഉരുണ്ടു കൂടിയ മഴ മേഘങ്ങൾ അവളുടെ മനസ്സിലേക്ക് പടർന്നു കയറി.

കാലം! കാലം ചലനമാണ്.വർത്തമാനം പോലെ യാഥാർത്ഥ്യമാണ് ഭൂതവും ഭാവിയും.അതറിയാൻ കഴിയാത്തതു മനുഷ്യന്റ പരിമിതി മാത്രമാണ്.പഞ്ചേന്ദ്രിയങ്ങൾ പകർന്നേകുന്ന ചോദനകൾ ബോധ വികാസത്തിനുതകുന്നതുപോലെ തന്നെ അതിന്റ നിസ്സീമമായ വളർച്ചക്ക് പരിമിതികളും കല്പ്പിക്കുന്നു. ആർജിച്ച അറിവിന്റ കൊച്ചു കൊച്ചു തുണ്ടുകളോടു ചേർത്തു വയ്ക്കുന്ന അനുമാനങ്ങൾ അതുകൊണ്ടു തന്നെ പലപ്പോഴും ശുഷ്കമായി ത്തീരുന്നു. അറിഞ്ഞ അറിവിന്റ പിൻ വിളികളിൽ നിന്നു സർഗാത്മകതയെ നമുക്ക് പുറത്തു കൊണ്ടുവരാം കൂട്ടരേ.അറിഞ്ഞ അറിവിന്റ ന്യായാന്യായങ്ങളിൽ നിന്നും സദാചാരങ്ങളിൽ നിന്നും ഭാവനയെ നമുക്ക് പുറത്തു കൊണ്ടുവരാം കൂട്ടരേ. അറിഞ്ഞ അറിവിന്റ ചങ്ങലകളിലേക്ക് വഴുതി വീഴുന്നതു സഹജവും സ്വാഭാവികവുമാണു് എന്നുള്ള മുൻ കരുതലോടെ നമുക്ക് തുടങ്ങാം. ഇത്  മനു സന്തതികളുടെ കഥയല്ല. സ്വയംകൃതാനർത്ഥ ങ്ങളിൽ  മണ്ണടിഞ്ഞു  പോയ ഒരു സംസ്കാരത്തിലെ ചെറിയ കണ്ണി മാത്രമാണ്  മനുഷ്യ കുലം.  അതൊരു ഇതിഹാസം മാത്രമായി രൂപപ്പെട്ടിരിക്കുന്നു. 

രണ്ടായി പിളർന്ന സൂര്യനെ ചുറ്റി തിരിയുന്നതിനാൽ ദീർഘമായ പകലും ചുരുങ്ങിയ രാത്രിയും പതിവാക്കിയ ഭൂമി ശക്തമായ കാന്തിക മണ്ഡലത്തിന്റ നിരന്തരമായ സംഘർഷത്തിലാണ് . ധ്രുവചലനങ്ങൾ അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാക്കുന്നു. പരിണാമ ശ്രേണിയിൽ ദ്വിലിംഗ ജീവികൾ വിരാജിക്കുന്നു; ചെറുതും വലുതുമായ ജീവജാലങ്ങൾക്കൊപ്പം മനുഷ്യ സമാനമായ ദ്വിലിംഗ ഇരുകാലികളും. ശക്തമായ മറ്റൊരു പ്രകൃതി ക്ഷോഭത്തിൽ നിന്നും ആർക്കും കഥ തുടങ്ങാം!!! എഴുത്തിൽ നിങ്ങൾക്കു പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഭാഷ പവിത്രമാണ് . അതു സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക.  നിങ്ങളുടെ രചനകൾ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. മലയാളം രചനക്ക് Google Malayalam Transliteration tools ഉപയോഗിക്കുക. Access to Google Malayalam Transliteration Tool -  (http://www.google.com/intl/ml/inputtools/cloud/try/). മറ്റു font കൾ സ്വീകാര്യമല്ല. ഈ എഴുത്തിനെ പരിപോഷിപ്പിക്കുന്ന വരകളും ചിത്രങ്ങളും (Original digital graphics ) സ്വീകാര്യമാണ്.   എഴുത്തിലും വരകളിലും പങ്കെടുക്കുന്ന വ്യക്തികളുടെ പേര്  സൃഷ്ടിയോടൊപ്പം പ്രദർശി പ്പിക്കുന്നതായിരിക്കും. ആവശ്യപ്പെട്ടാൽ നിങ്ങളിലേക്കുള്ള 'ലിങ്കു'കളും. ഈ project മായി സഹകരിക്കുന്നവർ Terms of participation അംഗീകരിക്കേണ്ടതാണ് . ഈ മഹാ സംരംഭവുമായി എല്ലാ തരത്തിലുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകാര്യമാണ് . അറിയിക്കാൻ കോണ്ടാക്ട് പേജ് ഉപയോഗിക്കുക. Priyavrathan. S (പ്രിയവ്രതൻ) United Kingdom +44 781205 9822

Terms of Participation

Terms of participation of ‘Marupuram’ / 'The Other Side' Project (30.11.2013) The term ‘marupuram’ or ‘the other side’ or ‘project’ refers to The Otherside collaborative writing project. The term ‘Kattankaapiyum Kavithayum’ or ‘Kattankaappi’ or ‘MAUK’ or ‘us’ or ‘we’ refers to Mayalalee Association of the UK, whose registered office is 671 Romford Road, London E12 5AD (Charity Reg: 1102653; Company Reg: 4934084). The term ‘you’ refers to the person participating with the project through creative writing or creating graphics or commenting or suggesting or associating with the project in any capacity. You shall supply only original piece of creative writing or creative graphic.You shall make available your name and email address for communication. Your name will be published along with your work.You shall not engage in any practise aimed at influence the editorial board.You shall not make any personal attacks while engaged in discussion or commenting through Kattankaapppi medium or elsewhere.You shall not have any right over the project or part you contributed once the part is published by Kattankaappi as this is a collective work with a common goal. Any revenue or remuneration or royalty generated from the project shall go to Malayalee Association of the UK.Anybody wishing to publish any part or whole of the project shall get prior permission from us.This document is subject to change without notice.Any dispute arising out of this project is subject to the laws of England, Northern Ireland, Scotland and Wales.

ഇന്നലെ ഭൂമി കഥാവശേഷയാകുമെന്നു  ആരൊക്കെയോ പ്രവചിച്ചിരുന്നു. ഇന്ന് എനിക്കിത് എഴുതാന്‍ കഴിയുന്നു. നന്ദിയുണ്ട്, ഭൂമിയെ മരിപ്പിക്കാതിരുന്നതില്‍ . മിച്ചം വന്ന ഈ ലോകത്തി രുന്നുകൊണ്ട്, എഴുത്തിന്‍റെ ലോകത്ത് ഒരു സാധ്യത ആരായുകയാണ്. ചിരിക്കാം, ആക്ഷേപിക്കാം, വിമര്‍ശിക്കാം, എന്തുമാകാം; പക്ഷെ ഈ സംരംഭം മുന്നോട്ട് പോകും. ഇതിന്‍റെ ഉദ്ദേശം എഴുത്തുകാരന്റെ - എഴുത്തിലുള്ള - സമ്പൂര്‍ണ സ്വാതന്ത്ര്യവും അതിരുകള്‍ ഭേദിക്കുന്ന സര്ഗാത്മകതയുമാണ്. അതിനായി പുതിയ ഒരു ലോകം തന്നെ സൃഷ്ടിക്കുകയാണ്. കണ്ടു പരിചയിച്ച നിയമങ്ങളും നിയന്ത്രണങ്ങ ളുമല്ല ഇവിടെയുള്ളത്. 'മറുപുറം' അഥവാ 'The Other Side' , ജീവിതം എന്നാ മഹാ രചനയുടെ മറ്റൊരു താളാണ്‌.

രാത്രിമഴ

രാത്രിമഴ,ചുമ്മാതെ 
കേണും ചിരിച്ചും 
വിതുമ്പിയും നിര്‍ത്താതെ 
പിറുപിറുത്തും നീണ്ട 
മുടിയിട്ടുലച്ചും 
കുനിഞ്ഞിരിക്കുന്നോരു 
യുവതിയാം ഭ്രാന്തിയെപ്പോലെ. 

രാത്രിമഴ,മന്ദമീ- 
യാശുപത്രിക്കുള്ളി- 
ലൊരുനീണ്ട തേങ്ങലാ- 
യൊഴുകിവന്നെത്തിയീ- 
ക്കിളിവാതില്‍വിടവിലൂ- 
ടേറേത്തണുത്തകൈ- 
വിരല്‍ നീട്ടിയെന്നെ - 
തൊടുന്നൊരീ ശ്യാമയാം 
ഇരവിന്‍റെ ഖിന്നയാം പുത്രി. 

രാത്രിമഴ,നോവിന്‍ 
ഞരക്കങ്ങള്‍ ഞെട്ടലുകള്‍, 
തീക്ഷ്ണസ്വരങ്ങള്‍ 
പൊടുന്നനെയൊരമ്മതന്‍ 
ആര്‍ത്തനാദം!.........ഞാന്‍ 
നടുങ്ങിയെന്‍ ചെവിപൊത്തി- 
യെന്‍ രോഗശയ്യയി- 
ലുരുണ്ടു തേങ്ങുമ്പൊഴീ- 
യന്ധകാരത്തിലൂ- 
ടാശ്വാസ വാക്കുമാ- 
യെത്തുന്ന പ്രിയജനം പോലെ. 

ആരോ പറഞ്ഞു 
മുറിച്ചു മാറ്റാം കേടു- 
ബാധിച്ചോരവയവം; 
പക്ഷെ,കൊടും കേടു 
ബാധിച്ച പാവം മനസ്സോ? 

രാത്രിമഴ,പണ്ടെന്‍റെ 
സൗഭാഗ്യരാത്രികളി- 
ലെന്നെച്ചിരിപ്പിച്ച 
കുളിര്‍കോരിയണിയിച്ച, 
വെണ്ണിലാവേക്കാള്‍ 
പ്രിയംതന്നുറക്കിയോ- 
രന്നത്തെയെന്‍ പ്രേമസാക്ഷി. 

രാത്രിമഴ,-ഇന്നെന്‍റെ 
രോഗോഷ്ണശയ്യയില്‍, 
വിനിദ്രയാമങ്ങളി- 
ലിരുട്ടില്‍ തനിച്ചു കര- 
യാനും മറന്നു ഞാ- 
നുഴലവേ,ശിലപോലെ- 
യുറയവേ ദുഃഖസാക്ഷി. 

രാത്രിമഴയോടു ഞാന്‍ 
പറയട്ടെ,നിന്‍റെ 
ശോകാര്‍ദ്രമാം സംഗീത- 
മറിയുന്നു ഞാന്‍;നിന്‍റെ- 
യലിവും അമര്‍ത്തുന്ന 
രോഷവും,ഇരുട്ടത്തു 
വരവും,തനിച്ചുള്ള 
തേങ്ങിക്കരച്ചിലും 
പുലരിയെത്തുമ്പോള്‍ 
മുഖം തുടച്ചുള്ള നിന്‍ 
ചിരിയും തിടുക്കവും 
നാട്യവും ഞാനറിയും; 
അറിയുന്നതെന്തുകൊ- 
ണ്ടെന്നോ?സഖീ,ഞാനു- 
മിതുപോലെ, രാത്രിമഴപോലെ.

പവിഴമല്ലി

അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ള തന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരുള്‍ കുളിരേലുന്നു,
കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും.
 

Page 1 of 2

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial

Subscribe Newsletter