മലയാളിത്തവും മാനവികതയും


In association with River Indus, Hayes. At Navant Centre, Printing House Lane, Hayes, UB3 1AR. On Sunday 24 September 2017. From 3pm

കേരളീയനിൽ നിന്നും സാർവ്വ ലൗകിക പൗരനിലേക്കുള്ള മാറ്റമാണ് ഓരോ പ്രവാസി മലയാളിയുടെയും ആത്മ തിരക്കഥ. വേറൊരു രീതിയിൽ പറഞ്ഞാൽ ദേശീയതയിൽ നിന്നും അന്തർ ദേശീയതയിലേക്കുള്ള പറിച്ചു നടീൽ. ചെന്നു വീഴുന്ന ഇടങ്ങളിലെ സംസ്കാരങ്ങളുമായി ഇഴുകി ചേരുന്ന ഒരുകൂട്ടർ. ഗൃഹാതുരത്വത്തിന്റെ ദീർഘ നിശ്വാസങ്ങളിൽ കുരുങ്ങിക്കിടക്കുന്ന മറ്റൊരുകൂട്ടർ. ത്രിശങ്കു സ്വർഗ്ഗത്തിലെ പ്പോലെ മറ്റൊരു കൂട്ടർ. സ്വത്വം ആശയക്കുഴപ്പത്തിലായ നവ തലമുറ. എത്ര എത്ര വിചിത്രമായ കാഴ്ചകൾ. എല്ലാ കുടിയേറ്റങ്ങളിലും ഈ ഇഴുകിച്ചേരൽ അഥവാ adaptation ഒരു പ്രധാന ഘടകമാണ്. എത്ര തീവ്രമായിരിക്കുന്നുവോ adaptation, അത്രയ്ക്കു ലളിതവും സുഗമവുമായിരിക്കും തദ്ദേശ വാസികൾക്കിടയിലെ പ്രവാസിയുടെ ജീവിതം. തദ്ദേശവാസിയിൽ നിന്നും എത്തപ്പെട്ടവൻ എത്ര മാത്രം വ്യത്യസ്തനായിരിക്കുന്നുവോ, അത്രയ്ക്കു സംഘർഷ ഭരിതമായിരിക്കും അവിടങ്ങളിലുള്ള പ്രവാസിയുടെ ജീവിതവും. വംശീയ ശുദ്ധീകരണം വരെ ചെല്ലുന്നു ഇത്തരം സംഘർഷങ്ങൾ.

ഇനി മറ്റൊരു കാര്യമെടുക്കാം. "മാവേലി നാടുവാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ" എന്ന മലയാള വാചകമില്ലെങ്കിൽ ഓണം വെറുമൊരു പുരാണകഥ മാത്രമാണ്. അതൊരു വികാരമായി ആരിലും ഉണ്ടാകില്ല. എല്ലാ മിത്തുകളും പ്രാദേശിക ഭാഷയിലാണ് അലിഞ്ഞു ചേർന്നിരിക്കുന്നത്. അതുകൊണ്ട് ഭാഷയില്ലെങ്കിൽ സംസ്കാരമില്ല. സംസ്കാരം ഭാഷയുമായി അലിഞ്ഞു ചേർന്നിരിക്കുന്നു. അതുകൊണ്ടാണ് സാമ്രാജ്യത്വം സംസ്കാരത്തിലൂടെയും ഭാഷയിലൂടെയും കടന്നു കയറുന്നത്. അതുകൊണ്ടാണ് വെടിയുണ്ടയും പീരങ്കിയും ഇല്ലാതെ കോളനികൾ സൃഷ്ഠിക്കപ്പെടുന്നത്. അപ്പോൾ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്.

വീണ്ടും നമുക്ക് മലയാളിയായ പ്രവാസിയിലേക്കു മടങ്ങാം. Adaptation ഉം, Globalisation ഉം ആണോ പ്രധാനം? അതോ ദേശീയതയും മാതൃ ഭാഷയും ആണോ? മാതൃ ഭാഷയാണോ അന്തർദേശീയ ഭാഷകളാണോ പ്രധാനം? മലയാളം അന്തർദേശീയ ഭാഷയായി മാറുമോ? ഭാഷയുടെ കാര്യത്തിൽ സാങ്കേതികത (technology) ആരുടെ പക്ഷത്തേയ്ക്കാണ് ചായുന്നതു? സാങ്കേതികത  വികസിക്കുന്നതോടെ ഭാഷകളുടെ ഭാവി എന്താണ്? ബഹുസ്വരത ഏട്ടിലെ പശുവാണോ?

കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മയുടെ അറുപത്തി അഞ്ചാമത്തെ പരിപാടിയിൽ, ഹെയ്‌സിൽ വച്ച് അന്വേഷണം ആരംഭിക്കുന്നു. ഏവർക്കും സ്വാഗതം. വരാൻ സാധിക്കാത്തവർ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുമല്ലോ.

(അടിക്കുറിപ്പ്: ഇന്നു രാത്രിയിലെ പ്രധാന വാർത്ത - Stratford Westfield നു മുൻപിലെ acid attakack ൽ ആറുപേർക്ക് പരുക്ക്.)

View Report

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial