പോളി വർഗീസ് (മോഹന വീണാ പാരംഗതൻ)

Mohana Veena performance and talk by Poly Varghese - On Sunday 20th August 2017 at Kerala house, Manor park, London E12 5AD from 5 pm.

Poly Varghese a Hindustani musician and Mohan veena player, disciple of great musician Vishwa Mohan Bhatt,  is also an actor, poet and an activist.  He was trained at Kerala Kalamandalam and Viswa Bharati University,  Santiniketan (West Bengal). He has profound knowledge and years of experience in many genres of music like Rabindra Sangeet, Hindustani classical music, Baul songs of West Bengal, Sufi and  Kabeer songs. With acclaimed talent in acting, Poly Varghese has been involved in experimental theatre for several years. He has worked with famed Indian theater exponents Krishnamurthy, Badal Sarcar and Nasser. He has acted in plays of different languages and has played several noteworthy roles in Tamil films. Poly has also composed music for films and theatre alike.

മലയാളിക്ക് പൊതുവെ അപരിചിതമായ സംഗീത വഴികളിലൂടെ ഒരു യാത്ര. അതാണ് ആഗസ്ത് 20, ഞായറാഴ്ച കേരള ഹൗസിൽ അരങ്ങേറുന്നത്. ഹിന്ദുസ്ഥാനിയും, സൂഫി സംഗീതവും, കബീർ ഗീതവും, രവീന്ദ്ര സംഗീതവും, ബൗൽ സംഗീതവും ഉറപ്പായും നമ്മൾ ഇഷ്ടപ്പെടും.

ഹിന്ദു മുസ്ലിം സമന്വയ ഭൂമികയ്ക്കു വളമൊരുക്കിക്കൊണ്ടാണ് സൂഫിസവും സൂഫി സംഗീതവും ഭാരതത്തിൽ നിലനിന്നത്. ഉത്തരേന്ത്യൻ സംഗീതമായ ഹിന്ദുസ്ഥാനിയെ ഇന്നത്തെ രീതിയിൽ പരുവപ്പെടുത്തിയതിൽ സൂഫി സംഗീതത്തിന് നിർണായകമായ പങ്കുണ്ട്. ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തെ ഏറെ സ്വാധീനിച്ച ബൗൾ സംഗീതം അദ്ധ്യാത്മ ദർശനങ്ങളിൽ പദമൂന്നിയ നാടോടികളുടെ സപര്യയാണ്. ദിവ്യവും പരമവുമായ സ്നേഹത്തെ പാടി പുകഴ്ത്തുന്ന ബൗൾ സംഗീതം ഒരു ജീവിത രീതിയുടെ നെടും തൂണാണ്.

ഹിന്ദുസ്ഥാനിയിൽ പദം  ഊന്നി നിന്നു കൊണ്ടാണ് രവീന്ദ്ര സംഗീതം പീലി വിടർത്തിയത്. രവീന്ദ്രനാഥ ടാഗൂർ എഴുതി രൂപകല്പന ചെയ്ത 2000 ൽ പരം ഗീതങ്ങൾ ജീവിതത്തിന്റെ സമസ്ത മേഖല കളെയും തലോടി കടന്നു പോകുന്നു. രണ്ടു രാഷ്ട്രങ്ങളുടെ ദേശീയഗാന രചയിതാവിന്റെ ഗീതങ്ങൾ ഏതൊരു ബംഗാളിയുടെയും നാവിൻ തുമ്പിലെ ചിര സ്മരണയാണ്.

View Report

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial