മാരാർ വിമർശന യന്ത്രം

രചനകൾ നിഷ്പക്ഷ വിമർശനത്തിനായി ഇവിടെ സമർപ്പിക്കാം. രചനയും വിമർശനവും ഒരേ ഫോമിൽ തന്നെ സമർപ്പിക്കാം. നിങ്ങൾക്ക് അജ്ഞാതനായിത്തന്നെ ഇതു രണ്ടും ചെയ്യാം.

തൊട്ടപ്പനെ തൊട്ടപ്പോള്‍ (വായനാനുഭവം)

[ഈ രചന  നിഷ്പക്ഷ വിമർശനത്തിനു വിധേയമാക്കുക. നിങ്ങളുടെ പേരു വിമർശനത്തിനോടൊപ്പം പ്രദർശിപ്പിക്കണമോ വേണ്ടയോ അന്നു നിങ്ങൾക്കു തീരുമാനിക്കാം. വേണ്ട എന്നു തീരുമാനിച്ചാൽ ഞങ്ങൾ അതൊരിക്കലും വെളിവാക്കില്ല. താഴെയുള്ള ഫോമിൽ വിമർശനം സമർപ്പിക്കുക. ഓർക്കുക, വിമർശനം ഒരാളെ തളർത്താനല്ല. വളർത്താനായിരിക്കണം.]

നാട്ടുഭാഷപ്പകര്‍ച്ചയുടെ സ്വാഭാവികമായ താളാത്മകതയോടെയാണ് തൊട്ടപ്പനും മാറ്റുകഥാപാത്രങ്ങളും വളർന്നു പരുവപ്പെട്ട് പര്യവസാനിക്കുന്ന നേർക്കാഴ്ച, പ്രതിഭാധനനായ കഥാകാരന്‍ ഫ്രാന്‍സിസ് നെറോണ തന്‍റെ മികവുറ്റ ആഖ്യാന സാങ്കേതത്തോടെ വളരെ അനായേസേനെ വായനക്കാരന്‍റെ മുന്‍പില്‍ ചലച്ചിത്രത്തിലെന്നപോലെ കാട്ടിത്തരുന്നത്.

ഇങ്ങനെ ഭദ്രമായി, വളരെ മനോഹരമായും നല്ല കയ്യൊതുക്കത്തോടെയും അതീവഹൃദ്യമായി കഥമെനയാന്‍ പ്രതിഭാധനനായ ഒരു എഴുത്തുകാരനു മാത്രമേ കഴിയുകയുള്ളൂ എന്നത് എടുത്തുപറയേണ്ടതുണ്ട് എന്ന്‌ തോന്നുന്നില്ല.

നൂതന കഥാകഥന ഭൂമികയുടെ അകത്തളങ്ങളിൽ കഥാപാത്രങ്ങളെ കാടുകയറ്റിവിട്ടിട്ട് സമയോചിതമായി മടങ്ങിവന്ന് തെളിച്ചിട്ടവഴികളിലൂടെ അനുവാചകനെ കൂട്ടിക്കൊണ്ടുപോകുവാനും കഥയുടെ ആദ്യാവസാനം അനുഭൂതികളുടെ പുതിയ ഗിരിശിഖരങ്ങളിലേറ്റി വിഭ്രമിപ്പിക്കുവാനും മതിയാകുന്നത്ര ജൈവപരിസരങ്ങളും കഥാപാത്രചര്യകളും ചിട്ടപ്പെടുത്തി കഥ പറയാനുള്ള ഈ അപാരമായ പാടവത്തെ കൊട്ടിഘോഷിക്കാൻ പാകത്തിൽത്തന്നെ ധാരാളം സന്ദർഭങ്ങളില്‍ ''തോട്ടപ്പന്‍'' വായനക്കാര്‍ക്കായി കരുതിവക്കുന്നുണ്ട്. 

ആവർത്തിച്ചാവര്‍ത്തിച്ച്, ഗൗരവമായി വായിക്കുവാൻ വായനക്കാരനോട് ആധികാരികമായി ആവശ്യപ്പെടുന്ന ചുരുക്കം ചില സൃഷ്ടികളൊന്നാണ് "തൊട്ടപ്പൻ" എന്നതില്‍ സംശയമില്ല.

കഥാപാത്രങ്ങളെ എഴുത്താണിത്തുമ്പിൽ ആവാഹിച്ചുവരുത്തി, വായനക്കാരന്റെ മനസ്സിലേക്ക് കുടിയേറ്റി വളർത്തിവലുതാക്കി, വികാരവിചാരങ്ങൾ കൈമാറി, ഗതിവിഗതികൾ നിർണ്ണയിച്ച്, പരിപൂർണ്ണമായൊരു പര്യവസാനത്തിലേക്കു കൊണ്ടുചെന്നെത്തിക്കുന്നതില്‍ കഥാകാരന്‍ പൂര്‍ണ്ണമായും വിജയിച്ചു എന്നുതന്നെവേണം കരുതാന്‍. 

അനുവാചകനെ സദാസമയവും പ്രധാന കഥാപാത്രത്തോടുകൂടെ ചേർത്തുനിർത്തി ആ കഥാപാത്രത്തോടും മറ്റുള്ള കഥാപാത്രങ്ങളോടും ദൈവത്തിന്‍റെ ഭാഷയിൽ നേരിട്ട് സംവാദിക്കുവാനുള്ള അഭിനവസമീപനം കഥയിലുടനീളം കഥാകാരൻ ബോധപൂർവ്വമോ അല്ലാതെയോ സാധിച്ചെടുത്തിട്ടുണ്ട്. അതുതന്നെയാണ് ഈ കഥ വേറിട്ട് നിക്കുന്നതാക്കുന്നതും ഉദാത്തമാകുന്നതും. 

ജീവിതത്തിലെ ഏതു പ്രവര്‍ത്തിയിലും ദൈവത്തിന്‍റെ സാന്നിധ്യം ഉണ്ടാകും. ദൈവത്തിന്‍റെ പദ്ധതികളിലൂടെ മാത്രമാണ് സര്‍വ്വതും സംഭവിക്കുനത്. ഈ ലോക സത്യമാണ് കഥയിലെ 'കക്കല്‍' പ്രക്രിയക്കുപോലും അങ്ങനെയൊരു പരിവേഷം ജനിപ്പിക്കുന്നത്. അതുകൊണ്ടാണ് കഥയുടെ ആദ്യാവസാനംവരെ എല്ലാ കഥാപാത്രങ്ങളോടും വായനക്കാരനും എഴുത്തുകാരനും ഒപ്പത്തിനൊപ്പം നിന്നുകൊണ്ട് സമരസപ്പെടുന്നത്. ഇവിടെയാണ് കഥ പൂര്‍ണ്ണ വിജയം കൊണ്ടാടുന്നത്. 

അപ്പൻ നഷ്‌ടപ്പെട്ട, നിര്‍ദ്ധനകുടുംബത്തിലെ ഒരു നസ്രാണി പെണ്‍കുട്ടി അഞ്ചാം ക്ലാസ്സിലേക്ക്, കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളില്‍ (മഠം സ്കൂള്‍) ചേരാതെ, ഒരു മുസ്ലിംപള്ളിക്കൂടത്തിൽ ചേര്‍ന്നുപഠിക്കുന്നതു തുടങ്ങിയുള്ള അവളുടെ വളർച്ചയും അവളെ ചുറ്റിപ്പറ്റിയുള്ള ജീവിതങ്ങളും പരിസരങ്ങളുമാണ് ഈകഥയുടെ ഭൂമിക.

പെൺകുട്ടികളുടെ പരിമിതികൾ അവൾ ജനിക്കുന്നതോടുകൂടെ ആരംഭിക്കും എന്ന സാമൂഹിക ശാസ്ത്രം പരോക്ഷമായി അടിവരയിട്ടു പറയുമ്പോള്‍ത്തന്നെ, അതിലെ പരിമിതികളിലും ബലഹീനതകളും തളച്ചിടാതെ തന്നെയാണ് അവളുടെ വളര്‍ച്ച. അവളുടെ തലതൊട്ടപ്പന്‍ അസ്തിത്വത്തിന്റെ അകവരമ്പുകൾ അരക്കിട്ടുറപ്പിച്ച് ബലപ്പെടുത്തുവാനുള്ള വേദമോതുന്നത്തിലൂടെയും, ലിംഗവിവേചനത്തെ അവഗണിച്ച് ഊക്കുള്ള ഒരു താന്തോന്നിപ്പെണ്ണായി വളരുന്നതിനുള്ള ഊര്‍ജ്ജം പകരുന്നതിലൂടെയുമാണ് കഥ വികസിക്കുന്നത്.

വിരസമായ ക്ലാസ്സുമുറിയില്‍ നിന്നും 'ഊര്‍ന്നിറങ്ങുന്ന പാവാടേം വലിച്ചുകുത്തി'' ഓടുമ്പോള്‍, ആണ്‍കുട്ടികള്‍ '' വട്ടക്കാലിട്ടു വീഴ്ത്തിയ'' പെണ്‍കുട്ടിയെ കമരുന്നിസയുടെ കടവരെ എടുത്തുകൊണ്ടു നടക്കുന്ന തലതൊട്ടപ്പന്‍ അവളുടെ കാണപ്പെട്ട ദൈവമായിരിന്നു , ഗുരുവായിരിന്നു. ''വാലുതകുംപോ അവന്മാര്‍ക്കിട്ടു കീറണം'' എന്ന് ഉപദേശിച്ചാണ് തോട്ടപ്പന്‍ വളര്‍ത്തിവലുതാക്കുന്നത് 
''കെടന്നു മുള്ളു പതിവാക്കിയപ്പോള്‍ തൊട്ടപ്പനെന്നെ കെടങ്ങാംപറമ്പില്‍ കൊണ്ടുപോയി ആനക്കാലിനെടെലൂടെ നടത്തി ...കക്കുമ്പോ കൈവിറക്കതിരിക്കാന്‍ ആനവാല്‍ മോതിരവും തന്നു'' ഒരപ്പന്റെ കരുതലൂടെ കരുത്തുപകരുന്ന തൊട്ടപ്പന്‍റെ അവകാശത്തില്‍ എല്ലാം ഭദ്രം ! 

എന്തിനും ഏതിനും ആത്മധൈര്യം പകര്‍ന്നുകൊടുക്കുന്ന ഒന്നിനേയുംഭയപ്പെടാതെ ആണ്‍ കരുത്തോടെ തന്നെ ജീവിക്കുവാന്‍ വേണ്ടുന്ന ഭൌദീകവും ആത്മീയവുമായ എല്ലാ കരുത്തും പകര്‍ന്ന് അറിവും ആവേശവും ആയി മാറുന്ന തൊട്ടപ്പന്‍ സ്ത്രീ ശാക്തീകരണത്തിന്‍റെ തന്നെ തലതൊട്ടപ്പനായി പരിണമിക്കുകയാണിവിടെ.

ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കളവുചെയ്യാതെയോ പറയാതെയോ ലോകത്തില്‍ ഒരു മനുഷ്യനുമുണ്ടാവില്ല. എന്നാല്‍ ഇവിടുത്തെ കഥയതല്ല, ദൈവത്തിങ്കലേക്ക് എത്തപ്പെടാനുള്ള ഒരു പ്രക്രിയയായി 'കക്കല്‍' പ്രായേണ പരിവര്‍ത്തനപ്പെടുന്നുണ്ടോ എന്നുപോലും തോന്നിപ്പോകും അത്രയ്ക്ക് ആത്മാര്‍പ്പണവും ആത്മാര്‍ത്ഥതയും അതില്‍ ആ പ്രക്രിയയിലേക്ക് സന്നിവേഷിപ്പിക്കുണ്ട്.

കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണവും ചെയ്തികളും രീതികളും കഥയുടെ ജൈവപരിസരങ്ങളും കഥാകാരന്‍ അനായേസേന കൈകാര്യം ചെയ്യുന്നതില്‍ ശാസ്ത്രീയമായ സൂഷ്മ നിരീക്ഷണപാടവത്തില്‍ നിന്നും തന്നെ ആയിരിക്കണം.

കഥാകാരന്റെ ജീവിത സാഹചര്യങ്ങളില്‍ നേരില്‍ കണ്ടും കെട്ടും അനുഭവിച്ചതും അറിഞ്ഞും കെട്ടുമുള്ള കാര്യങ്ങള്‍ ഒക്കെ ഈ കഥയുടെ ഉടലിനും ഉയിരിനും കാരണമായിട്ടുണ്ടായിരുന്നിരിക്കണം എന്ന് കരുതുന്നു. അതുകൊണ്ടാണ് തൊട്ടപ്പനും കുഞ്ഞാടും കമറുന്നിസയും സുലേഖടീച്ചറും ഫാബിയന്‍ സാറും ഒക്കെ വായനക്കാരെന്റെ കണ്മുന്പിലൂടെ നടക്കുന്നതും എടുക്കുന്നതും പിടിക്കുന്നതും എന്തിനേറെ നേര്‍ക്കുനേര്‍ നിശബ്ദമായി ഉരിയാടുന്നതും വായനക്കാരന് അനുഭാവേദ്യമാകുന്നത്. ഈ കഥ കൂടുതലും ജീവിതഗന്ധിയായ ഒന്നായി പിറവി കൊണ്ടത്.

പച്ചയായ ഭാഷയുടെ സുന്ദരമായ പശിമയില്‍ നല്ല ചേരുവകളുടെ രസക്കൂട്ടില്‍ ഓരോ കഥാപാത്രങ്ങളും സ്വഭാവരൂപീകരണം കധാവിഗതികള്‍ കഥാന്ത്യം ഒക്കെ കഥാകാരന്‍റെ വിരുത് തെളിയിക്കുവാന്‍ പോന്നവയാണ്. ഇവയൊക്കെത്തന്നെയാണ് ഈ കഥ വിശ്വസാഹിത്യത്തോട് തന്നെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തോന്നിപ്പോകുന്നത്.

ഒരു സമൂഹത്തിന്റെ സമഗ്രമായ പരിശ്ചേദം ഈ കഥയുടെ ജീവനാഡികളിലൊന്നാണെന്ന് പറയേണ്ടിവരും.ജാതിവേവസ്തയുടെ സങ്കീര്‍ണ്ണമായ അടിവേരുകളില്‍ കൂട്ടിപ്പിണഞ്ഞ്‌, അടിയൊഴുക്കുകളെ അവഗണിച്ചുകൊണ്ട് മുങ്ങാംകുഴിയിട്ടു മുത്തുകള്‍വാരുന്ന ഒരു ദേശത്തെ ഒരു കൂട്ടം നാനാജാതി മതസ്തരുടെ വൈരുധ്യമാര്‍ന്ന ഏകതയോടെ തോട്ടുരുമ്മിയുള്ള ജീവിത ശൈലി ഇതിലും മനോഹരമായി എങ്ങനെയാണ് ഒരു കഥയുടെ കാന്‍വാസിലേക്ക് കൊറിയിടാനാകുക?

''നീ പള്ളിക്കുറ്റീല് നേര്‍ച്ചയിട്ടത് (മുസ്ലിം പള്ളി)പാപമാ,കുംബസാരിക്കുംപോള്‍ പറഞ്ഞോണം''എന്നുപദേശിക്കുന്ന ഫാബിയന്‍ സാറിനോട് 
''അന്യ ദൈവങ്ങളെ വിളിച്ചിനി പ്രാര്‍ത്ഥിക്കൂല സാറെ ; എന്ന് പറഞ്ഞു സാറിന്റെ ബാഗീന്നു പണം ചൂണ്ടുന്ന' താന്തോന്നി കുട്ടി, കള്ളന്മാര്‍ക്ക് തമ്പുരാന്‍ കര്‍ത്താവിനോട് നേരിട്ടാണ് ഇടപ്പടെന്ന സത്യം തൊട്ടപ്പനില്‍ നിന്നും പഠിച്ചതിപ്പിന്നെ പള്ളീലച്ചന്മാരുടെ ചെവീലു വിമ്മിട്ടപ്പെടുന്നത് അവള്‍ നിര്‍ത്തിയിരുന്നു.

ആത്മാര്‍ഥമായി ചെയ്യുന്ന എന്തുകര്‍മ്മമാണെങ്കിലും അത് സത്കര്‍മ്മങ്ങളോ ദുഷ്കര്‍മ്മങ്ങളോ ആകട്ടെ അവിടെ ദൈവസാന്നിധ്യം ഉണ്ടായിരിക്കും എന്ന ഒരു വിശ്വാസം ഇവിടെ അരക്കിട്ടുരപ്പിക്കുന്നു. അല്ലെങ്കില്‍, തിന്മ എന്നൊന്ന് ലോകത്തില്‍ ഇല്ലാതാക്കുന്ന ദൈവസാമീപ്യം ഇവിടെ അനുഭവപ്പെടുന്നു.

പെരുംകള്ളനും ദുര്‍ന്നടപ്പുകാരനും ഒക്കെ ആണെങ്കില്‍ കൂടെ മോഷണം ജന്മസിദ്ധമായ നൈപുണി എന്നോണം ഒരു ജീവന കലയായി കൊണ്ടുനടക്കുന്ന തൊട്ടപ്പെനെ ഈ പെണ്ണിന് എല്ലാമെല്ലാമാണ്. 

കുഞ്ഞാടിന്റെ അമ്മയുടെയും തൊട്ടപ്പന്‍റെയും മരണശേഷം അവള്‍ തികച്ചും അനാഥമാകുന്നുത് അതുകൊണ്ടുതന്നെയാകണം അവളുടെ ഒറ്റപ്പെട്ട വെക്തിത്വം കഥാഗതിയെ മാറ്റിമറിക്കുന്നത്‌ 
ബീഡി വലിക്കുന്ന, ചാരായം നുണയുന്ന, മോഷണം ലഹരിയാക്കി ജീവിതത്തിന്റെ ഭാഗമാറ്റി മാറ്റുന്ന, ''ആണ്‍പെറന്നോള്‍'' ആയി അവള്‍ക്കു ഭാവപ്പകര്‍ച്ച സംഭവിക്കുന്നു.

ആണുങ്ങളെപ്പോലെ തന്റേടവും ആട്ടിന്‍കുട്ടിയുടെതുപോലെ താടിരോമങ്ങളും ഉണ്ടെങ്കില്‍ക്കൂടി, ''രാധാ ടാക്കീസില്‍ വച്ച് അവന്മാര്‍ മൊലക്ക് പിടിക്കുമ്പോള്‍'' അവന്മാരെ കമ്പി ബ്ലയ്ടിനു കുത്തിയെച്ചു ഇടവേളയ്ക്കു മുന്നേ പുറത്ത്ചാടുന്നവള്‍'' കേരളത്തിലെ സ്ത്രീകളുടെ പരിമിതികള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
എങ്കിലും അവള്‍ പെണ്ണാണ്. പരിമിതികളുള്ള പെണ്ണ്. 

സ്വയരക്ഷക്കായി, വെഞ്ചരിച്ച ആനാംവെള്ളവും തളിച്ച് നസ്രെയന്മാരാക്കിയ അണ്ണാന്‍വാലുകളുള്ള പന്ത്രണ്ട് പൂച്ചകളേയും കാവല്‍ക്കാരാക്കിക്കൊണ്ട്, കര്‍ത്താവിന്റെ തന്നെ പ്രതിരൂപമായി താതത്മ്യം പ്രാപിക്കുകയാണവള്‍!

ചൊമന്ന നീളക്കുപ്പായവവുമിട്ട് തിരുമുറിവുകളുമായി വന്ന് തൊട്ടപ്പന്‍റെ അവസാന മോഷണവും അന്ത്യവും വിവരിക്കുമ്പോള്‍ നെഞ്ചിലെ ചോര തുടക്കുന്നത്തിനിടയില്‍ നാണയമടിച്ചുമാറ്റുമ്പോള്‍ ''ഈശോയും കള്ളന്മാരും ഒരുമിച്ചാ ജനിച്ചത്‌... മരിച്ചതും ഒരുമിച്ച് '' എന്ന് തൊട്ടപ്പന്‍ പാഞ്ഞുകൊടുത്തിട്ടുള്ളത് അവള്‍ക്കു ഓര്‍മ്മവരും.അങ്ങനെ അവള്‍ കര്‍ത്താവിനോളം വാഴ്ത്തപ്പെട്ടവളാകുന്നത് എത്ര രസക്രമായാണ് പറഞ്ഞു വക്കുന്നത് ! 

ദൈവസാന്യിധ്യം വിന്യസിപ്പിച്ചുകൊണ്ടു പ്രതിപാദിക്കുന്ന ഓരോവാക്കിലും വായനക്കാരന് കുന്തിരിക്കവും മീറയും മണക്കും 
കഥയുടെ അവസാന ഭാഗം സാമാന്യമായ കുറെ ദുരൂഹതകളും നിഗൂഡതകളും ദൈവസാന്യത്തില്‍ തിരുശേഷിപ്പിക്കുന്നുണ്ട്. 
കഥയുടെ അവസാനം അങനെ സംഭാവിപ്പിക്കരുതെയെന്നു വായനക്കാരന്‍ വൈകൂപ്പി നില്‍ക്കും.എന്നാല്‍ സംഭവിക്കുന്നതു മറിച്ചും. തോട്ടപ്പനെ കൊന്നവന്‍ തന്നെ കമ്പിപ്പാരയുടെ ഇരുമ്പ് ഹൃദയത്തിലാഴ്ത്തി കുഞ്ഞാടിനെയും കൊലപ്പെടുത്തുമ്പോള്‍ വായനക്കാരുടെ ചങ്കൊന്നുപിടയും. അത് സാധിച്ചെടുത്ത്പ്പോള്‍ കഥാകാരന്‍ പന്ത്രണ്ടു ആണ്‍ പൂച്ചകളോടൊപ്പം മെതിച്ച് നടക്കും: ആര്‍ക്കും പിടിതരാതെ! 

''ഇന്ന് നീ എന്നോടുകൂടി പറുദീസയിലിരിക്കും" എന്ന തമ്പുരാന്‍റെ വാക്കുകള്‍, ഒപ്പം അവള്‍ക്ക് തോട്ടപ്പനെ കണ്ടോണ്ടും പറഞ്ഞോണ്ടും കഴിയാമാല്ലോയെന്ന എന്ന വിശ്വാസത്തിലും വായനക്കാരന്‍ ആശ്വസിക്കുവാന്‍ നിര്‍ബന്ധിതനാകുന്നു.

തന്റെ ജീവിതത്തിലെ മാർഗ്ഗദർശിയും ജീവോർജ്ജവുമായിരുന്ന തൊട്ടപ്പനെ വകവരുത്തിയവനെ വശീകരിച്ച്, വീട്ടിലേക്കു സ്വീകരിച്ചുവരുത്തി ''പെണ്‍സാഫല്യമടയുവാന്‍ '' മനസ്സൊരുക്കുന്നവൾ, തൊട്ടപ്പപന്റെ അന്ത്യം പോലെ തന്നെ അതേ കൈകൾ കൊണ്ട് മരണം കൈവരിക്കുവാനിടവരുത്തിയത്തിലുള്ള പൊരുത്തക്കേട് ദൈവ സന്നിധിയിലേക്ക് എടുത്തുവക്കുന്നു. 

ഈ കഥ മലയാള സാഹിത്യവിഹായസ്സിലെ വജ്രനക്ഷത്രമായി എന്നും പ്രേശോഭിച്ചു നില്‍ക്കും എന്ന് എല്ലാവരും ഏറ്റുപറയുമെന്നു തന്നെ കരുതുന്നു. കഥയിൽ ചോദ്യമരുത് എന്ന നിബന്ധന പാലിച്ചുകൊണ്ടും, ഈ കഥ ഒന്നാംതരം ഒരു ചലച്ചിത്രത്തിന് പാകപ്പെട്ട്, പൂര്‍ണ്ണമായും അനുയോജ്യമായിരിക്കുന്നു എന്നുകൂടെ പറഞ്ഞുകൊണ്ടും ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു

--------

Written by Rajendra Panicker NG


ലഭിച്ച വിമർശനങ്ങൾ 

കഥാകാരനായ ഫ്രാന്‍സിസ് നെറോണയുടെ 'തൊട്ടപ്പൻ' എന്ന കഥയുടെ പഠനമാണ് (വായനാനുഭവം) രാജേന്ദ്ര പണിക്കർ N G മാരാർ യന്ത്രത്തിൽ സമർപ്പിച്ചത്. നല്ല കയ്യടക്കം വന്ന രചന. കഥയുടെ ഏകദേശ രൂപം വായനക്കാരിലെത്തിക്കുന്നു. അതോടൊപ്പം കഥയെ അസാധാരണമാക്കുന്ന ഘടകങ്ങൾ വിദഗ്ധമായി കണ്ടെത്തുകയും ചെയ്യുന്നു. മൊത്തത്തിൽ നല്ല വായനാനുഭവം. അശ്രദ്ധകൊണ്ടു മാത്രം കടന്നുകൂടിയ ചില പ്രശ്നങ്ങൾ മാത്രം അവതരിപ്പിക്കുന്നു. 

transliteration ന്റെ പരിമിതികൾ നമുക്കെല്ലാം ഉണ്ട്. ചില  അക്ഷര പിശകുകൾ കടന്നു കൂടിയിട്ടുണ്ട്. അതു രചനയുടെ കുഴപ്പമായി ഇന്നു കണക്കാക്കാൻ എനിക്കു ബുദ്ധിമുട്ടുണ്ട്. എന്റെ ഈ കുറിപ്പിലും ഇത്തരം പിഴവുകളുണ്ട്. technology വികസിക്കുമ്പോൾ നമുക്കതു ശരിയാക്കാം. എങ്കിലും ചില ഉദാഹരണങ്ങൾ കൊടുക്കുന്നു: പരിശ്ചേദം, കധാവിഗതികള്‍, ജാതിവേവസ്തയുടെ, ദൈവസാന്യത്തില്‍. 

'നിശബ്ദമായി ഉരിയാടുന്നതും വായനക്കാരന് അനുഭാവേദ്യമാകുന്നത്.' എന്നെഴുതിക്കണ്ടു. ഉദ്ദേശിച്ചത് 'അനുഭവ വേദ്യമാകുന്നത്' എന്നാവാം എന്നു കരുതുന്നു. അതിനടുത്ത വാചകം ഇങ്ങനെ 'ഈ കഥ കൂടുതലും ജീവിതഗന്ധിയായ ഒന്നായി പിറവി കൊണ്ടത്.' അപൂർണ്ണമാണ്‌ ഈ വാചകം. തിരുത്തുമല്ലോ? 

'....ദേശത്തെ ഒരു കൂട്ടം നാനാജാതി മതസ്തരുടെ വൈരുധ്യമാര്‍ന്ന ഏകതയോടെ തോട്ടുരുമ്മിയുള്ള ജീവിത ശൈലി... ' ഇവിടെ 'വൈവിധ്യമാർന്ന' എന്നാണോ എഴുതാൻ ഉദ്ദേശിച്ചിരുന്നത് എന്നു തോന്നിപ്പോകുന്നു. വൈരുധ്യവും ഏകതയും ഒന്നിച്ചു പോകുമോ? ഇല്ലെന്നു തോന്നുന്നു. വൈവിധ്യവും ഏകതയും ഒന്നിച്ചു പോകും. 'വൈരുധ്യം' പലപ്പോഴും രണ്ടു കാര്യങ്ങളെ സംബന്ധിച്ചാണ് പോകുന്നത്. നാനാ ജാതി മതസ്ഥർ എന്നിടത്തു രണ്ടിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട്. ദയവായി ശ്രദ്ധിക്കുക. 

'...കള്ളന്മാര്‍ക്ക് തമ്പുരാന്‍ കര്‍ത്താവിനോട് നേരിട്ടാണ് ഇടപ്പടെന്ന സത്യം തൊട്ടപ്പനില്‍ നിന്നും പഠിച്ചതിപ്പിന്നെ പള്ളീലച്ചന്മാരുടെ ചെവീലു വിമ്മിട്ടപ്പെടുന്നത് അവള്‍ നിര്‍ത്തിയിരുന്നു.'  ഉദ്ദേശിച്ചത് 'ഇടപാടെന്ന സത്യം' എന്നാണെന്നു കരുതുന്നു. ഈ വാചകം ദയവായി മെച്ചപ്പെടുത്തുക.

'...പെരുംകള്ളനും ദുര്‍ന്നടപ്പുകാരനും ഒക്കെ ആണെങ്കില്‍ കൂടെ' ഇവിടെ 'കൂടി' എന്നാണെങ്കിൽ നന്നായിരുന്നു. 

'...നൈപുണി എന്നോണം' - 'നൈപുണ്യം എന്നോണം' ആണു കൂടുതൽ ശരി.  

'കുഞ്ഞാടിന്റെ അമ്മയുടെയും തൊട്ടപ്പന്‍റെയും മരണശേഷം അവള്‍ തികച്ചും അനാഥമാകുന്നുത് അതുകൊണ്ടുതന്നെയാകണം അവളുടെ ഒറ്റപ്പെട്ട വെക്തിത്വം കഥാഗതിയെ മാറ്റിമറിക്കുന്നത്‌ 
ബീഡി വലിക്കുന്ന, ചാരായം നുണയുന്ന, മോഷണം ലഹരിയാക്കി ജീവിതത്തിന്റെ ഭാഗമാറ്റി മാറ്റുന്ന, ''ആണ്‍പെറന്നോള്‍'' ആയി അവള്‍ക്കു ഭാവപ്പകര്‍ച്ച സംഭവിക്കുന്നു.' 

'അവൾ അനാഥമാകുന്നുത്' വേണമോ 'അവൾ അനാഥയാകുന്നത്' വേണമോ എന്നു ചിന്തിക്കുക. വാചക ഘടന ദയവായി മെച്ചപ്പെടുത്തുക.   

രാജേന്ദ്ര പണിക്കർ N G മികച്ച എഴുത്തുകാരൻ തന്നെയാണ്. ചെറിയ പോരായ്മകൾ കടന്നു കൂട്ടിയത് രാജേന്ദ്ര പണിക്കരുടെ അശ്രദ്ധയോ തിടുക്കം കൊണ്ടോ ഉണ്ടായതാണ് എന്ന് ഈ രചന വായിക്കുന്ന ആർക്കും മനസ്സിലാകും. ദയവായി അതു പരിഹരിക്കുക.

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial

മാരാർ വിമർശന യന്ത്രം

സാമാന്യ തലത്തിൽ നിന്നും വിശിഷ്ട തലത്തിലേക്കുയരാൻ മാർഗം ഒന്നേ ഒള്ളു. ഗുണ നിലവാരം കൂട്ടുക. അതിനുള്ള ഫലപ്രദമായ മാർഗമാണ് 'മാരാർ വിമർശന യന്ത്രം'. നിങ്ങളുടെ രചനകൾ ഇതോടൊപ്പമുള്ള ഫോമിൽ സമർപ്പിക്കുക. രചന (നിങ്ങളുടെ പേരു വയ്ക്കാതെ ) വിദഗ്‌ദ്ധർ ഉൾക്കൊള്ളുന്ന സമൂഹത്തിനു മുന്നിൽ സമർപ്പിക്കും. ലഭിക്കുന്ന അഭിപ്രായങ്ങളും, വിമർശനങ്ങളും നിങ്ങൾക്ക് നേരിട്ട് അറിയാൻ കഴിയും. രചനയിലെ മിഴിവുറ്റ പ്രത്യേകതകളും, പോരായ്മകളും അറിയുന്നതിലൂടെ എഴുത്തു നിങ്ങൾക്കു മെച്ചപ്പെടുത്താം. ഭാഷാപരമായ നിലവാരം, യുക്തിയിലുള്ള ഭദ്രത, അവതരണത്തിലുള്ള രീതി മുതലായവയ്ക്ക് വിമർശനത്തിൽ ഊന്നൽ നൽകും. ഹ്രസ്വ രചനകൾ മാത്രമേ വിമർശനത്തിനായി സ്വീകരിക്കുകയുള്ളൂ. രചനകളെപ്പറ്റിയുള്ള നിങ്ങളുടെ വിദഗ്ധ അഭിപ്രായവും ഇവിടെ രേഖപ്പെടുത്താം. 

ഒരു സൗഹൃദം നഷ്ടപ്പെടുത്തേണ്ടാ എന്നു കരുതി 'ഗംഭീരമായിരിക്കുന്നു' എന്ന് ആരെങ്കിലും പറഞ്ഞാൽ...

The only way to get ahead is by improving quality. We do recognize the limitations the transliteration service pose in getting the correct alphabet for a complex word. But grammatical errors, structural errors, faults in logic and pitfalls in narration are stumbling blocks in your path to fame. We encourage blind criticism. We submit your work in the public domain without showing your name or contact details for blind criticism. The whole idea is to help you to improve your creative and narrative skills. Submit your write up for blind criticism.

 

നിങ്ങളുടെ രചനയും വിമർശനവും ഇവിടെ സമർപ്പിക്കുക.
Do you want to be anonymous