മാരാർ വിമർശന യന്ത്രം

രചനകൾ നിഷ്പക്ഷ വിമർശനത്തിനായി ഇവിടെ സമർപ്പിക്കാം. രചനയും വിമർശനവും ഒരേ ഫോമിൽ തന്നെ സമർപ്പിക്കാം. നിങ്ങൾക്ക് അജ്ഞാതനായിത്തന്നെ ഇതു രണ്ടും ചെയ്യാം.

കസേരയ്ക്കു കീഴിലെ പൂച്ച

[ഈ കവിതയെ നിഷ്പക്ഷ വിമർശനത്തിനു വിധേയമാക്കുക. നിങ്ങളുടെ പേരു വിമർശനത്തിനോടൊപ്പം പ്രദർശിപ്പിക്കണമോ വേണ്ടയോ അന്നു നിങ്ങൾക്കു തീരുമാനിക്കാം. വേണ്ട എന്നു തീരുമാനിച്ചാൽ ഞങ്ങൾ അതൊരിക്കലും വെളിവാക്കില്ല. താഴെയുള്ള ഫോമിൽ വിമർശനം സമർപ്പിക്കുക. ഓർക്കുക, വിമർശനം ഒരാളെ തളർത്താനല്ല. വളർത്താനായിരിക്കണം.]

നിലത്തു നിഴൽ വീഴ്ത്തിക്കൊണ്ട്
തലയ്ക്കു മുകളിൽ കെട്ടിത്തൂക്കിയ മഞ്ഞ വെളിച്ചം,
അനന്തതയെ മറയ്ക്കുന്ന ചുവരുകൾ,
പാതി തുറന്ന ജാലകത്തിലൂടെ
ഒഴുകിയെത്തുന്ന പഴയ സിനിമാ ഗാനങ്ങൾ,
മടിയിലെ തുറന്ന പുസ്തകത്തിൽ
ചിഹ്നങ്ങൾക്കിടയിൽ വീർപ്പുമുട്ടുന്ന അക്ഷരങ്ങൾ,
പതിഞ്ഞു വീഴുന്ന നിശ്വാസങ്ങളിൽ ആശങ്കയുടെ ഇടർച്ച.
-കസേരയ്ക്കു കീഴിലെ പൂച്ച വെളുത്തതോ  കറുത്തതോ?

 

ഇരുട്ടു വീണ നിരത്തിൽ ആരോ പൊട്ടിച്ചിരിക്കുന്നു
ജനൽ കടന്നെത്തുന്ന ചിരിയിൽ ക്രൂരമായ ഹാസ്യം
മച്ചകത്തിൽ എലികൾ കഥ പറഞ്ഞു പോകുന്നു,
മുകളിലെ മരപ്പലകകൾക്കിടയിലൂടെ
പൊടിയായി ഊർന്നിറങ്ങുന്ന കഥകൾ
ചിഹ്നങ്ങൾക്കിടയിൽ ഞെരുങ്ങി ക്കയറുന്നു.
കഥ തടിച്ചുരുണ്ട പൂച്ചയെപ്പോലെ നോവലായി മാറുന്നു.
വിരസമായ വിവരണങ്ങളിൽ ഒളിഞ്ഞു കിടന്ന
സുഷുപ്തിയുടെ എക്കലിൽ നിന്നും
പടർന്നു കയറുന്ന സ്വപ്നവല്ലികൾ.
-കസേരയ്ക്കു കീഴിലെ പൂച്ച തടിച്ചതോ മെലിഞ്ഞതോ?

 

പുരാണ ഘടികാരത്തിൽ രണ്ടടിക്കുന്നു
രാത്രി വണ്ടി ഒരു ചടങ്ങുപോലെ ദൂരെ പാളമുരച്ചു പോകുന്നു,
ജാലകത്തിലൂടെ തണുപ്പൊരു  തേങ്ങൽ എത്തിക്കുന്നു.
കടലാസിൽ  നിന്നും പറന്നുയരുന്ന അക്ഷരങ്ങളുടെ അവ്യവസ്ഥയിൽ
ഒരു കലാപത്തിന്റെ ചുഴലി രൂപം കൊള്ളുന്നു.
പൂവിട്ട വല്ലിയിൽ നിന്നും പടരുന്ന ഗന്ധ രേണുക്കളിൽ
വെളുത്തു സൂചിപോലെ കോമ്പല്ലുകൾ വളർന്നിറങ്ങുന്നു
ആനപ്പുല്ലായി വളർന്ന രോമങ്ങളിൽ വഴി പിഴയ്ക്കുന്നു
ഒളിച്ചിരുന്ന നഖരങ്ങൾ മിന്നലായി പൊള്ളിക്കുന്നു.
വീർപ്പുമുട്ടലിനൊടുവിൽ  ഫോൺ നിലവിളിച്ചുണർത്തുന്നു.
-കസേരയ്ക്കു കീഴിലെ പൂച്ച ചക്കിയോ ചങ്കരനോ?

 

ജനാലയിലൂടെ എത്തിനോക്കുന്ന പാടലാകാശം
നഗരവിഹഗങ്ങളുടെ കോലാഹലം
കാലിടറി വീഴുന്ന മഞ്ഞ വെളിച്ചം ഏറ്റുവാങ്ങുന്ന മരക്കസേര
അതിനടിയിൽ ഒരു കാണാലോകം.
അവിടേയ്ക്കുള്ള 'പോർട്ടൽ' എവിടെയാണ്?
വെളുത്തു തിളങ്ങുന്ന പല്ലുകളും
ഒളിപ്പിച്ചു വച്ച നഖങ്ങളും
മെത്തപോലെ മൃദുലമായ രോമകവചവും...
അതെ, അവിടേയ്ക്കുള്ള 'പോർട്ടൽ' തന്നെയാണ്
ഞാൻ തിരക്കുന്നതു. 

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial

മാരാർ വിമർശന യന്ത്രം

സാമാന്യ തലത്തിൽ നിന്നും വിശിഷ്ട തലത്തിലേക്കുയരാൻ മാർഗം ഒന്നേ ഒള്ളു. ഗുണ നിലവാരം കൂട്ടുക. അതിനുള്ള ഫലപ്രദമായ മാർഗമാണ് 'മാരാർ വിമർശന യന്ത്രം'. നിങ്ങളുടെ രചനകൾ ഇതോടൊപ്പമുള്ള ഫോമിൽ സമർപ്പിക്കുക. രചന (നിങ്ങളുടെ പേരു വയ്ക്കാതെ ) വിദഗ്‌ദ്ധർ ഉൾക്കൊള്ളുന്ന സമൂഹത്തിനു മുന്നിൽ സമർപ്പിക്കും. ലഭിക്കുന്ന അഭിപ്രായങ്ങളും, വിമർശനങ്ങളും നിങ്ങൾക്ക് നേരിട്ട് അറിയാൻ കഴിയും. രചനയിലെ മിഴിവുറ്റ പ്രത്യേകതകളും, പോരായ്മകളും അറിയുന്നതിലൂടെ എഴുത്തു നിങ്ങൾക്കു മെച്ചപ്പെടുത്താം. ഭാഷാപരമായ നിലവാരം, യുക്തിയിലുള്ള ഭദ്രത, അവതരണത്തിലുള്ള രീതി മുതലായവയ്ക്ക് വിമർശനത്തിൽ ഊന്നൽ നൽകും. ഹ്രസ്വ രചനകൾ മാത്രമേ വിമർശനത്തിനായി സ്വീകരിക്കുകയുള്ളൂ. രചനകളെപ്പറ്റിയുള്ള നിങ്ങളുടെ വിദഗ്ധ അഭിപ്രായവും ഇവിടെ രേഖപ്പെടുത്താം. 

ഒരു സൗഹൃദം നഷ്ടപ്പെടുത്തേണ്ടാ എന്നു കരുതി 'ഗംഭീരമായിരിക്കുന്നു' എന്ന് ആരെങ്കിലും പറഞ്ഞാൽ...

The only way to get ahead is by improving quality. We do recognize the limitations the transliteration service pose in getting the correct alphabet for a complex word. But grammatical errors, structural errors, faults in logic and pitfalls in narration are stumbling blocks in your path to fame. We encourage blind criticism. We submit your work in the public domain without showing your name or contact details for blind criticism. The whole idea is to help you to improve your creative and narrative skills. Submit your write up for blind criticism.

 

നിങ്ങളുടെ രചനയും വിമർശനവും ഇവിടെ സമർപ്പിക്കുക.
Do you want to be anonymous