Blog

ആരണ്യാന്തരഗഹ്വരോദരതപ സ്ഥാനങ്ങളിൽ, സൈന്ധവോ-ദാരശ്യാമ മനോഭിരാമ പുളിനോപാന്ത പ്രദേശങ്ങളില്‍ ആരന്തര്‍മ്മുഖപ്രഞ്ചപരിണാ മോത്ഭിന്ന സർഗ്ഗക്രിയാ സാരം തേടിയലഞ്ഞൂ പണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം . ആ മണ്‍മെത്തകളാറ്റു നോറ്റ മധുര സ്വപ്നങ്ങളില്‍ , ജീവിത-പ്രേമം പാടിയ സാമഗാനലഹരീ ഹര്‍ഷാഞ്ചിതാത്മാക്കളായ്,ഹാ, മന്വന്തരഭാവശില്പികളെനി ക്കെന്നേക്കുമായ് തന്നതാ-ണോമല്‍ കാര്‍ത്തിക നെയ്‌വിളക്കെരിയുമീ യേകാന്തയാഗാശ്രമം‌. നാദം‌ ശൂന്യതയിങ്കലാദ്യമമൃതം‌ വര്‍ഷിച്ച നാളില്‍ , ഗതോ-ന്മാദം‌ വിശ്വ പദാര്‍ത്ഥ ശാലയൊരിട ത്തൊന്നായ് തുടിച്ചീടവേആ ദാഹിച്ചു വിടര്‍ന്ന ജീവകലികാ ജാലങ്ങളില്‍ , കാലമേനീ ദര്‍ശിച്ച രസാനുഭൂതി പകരൂ മല്‍ പാന പാത്രങ്ങളില്‍ . ഓരോ ജീവകണത്തിനുള്ളിലുമുണര്‍ ന്നുദ്ദീപ്തമായ്, ധര്‍മ്മ സംസ്-കാരോപാസനശക്റിയായ്, ചിരതപ സങ്കല്‍പ്പ സങ്കേതമായ്,ഓരോ മാസ്മരലോകവുമുണ്ടതിലെനി ക്കെന്നന്തരാത്മാവിലെ-ത്തേരോടിക്കണ,മെന്റെ കാവ്യകലയെ ക്കൊണ്ടാകുവോളം വരെ! വാളല്ലെന്‍ സമരായുധം‌,ഝണഝണ ധ്വാനം മുഴക്കീടുവാ-നാളല്ലെന്‍ കരവാളു വിറ്റൊരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍ !താളം‌ രാഗലയശ്രുതിസ്വരമിവയ് ക്കല്ലാതെയൊന്നിന്നുമി-ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകി ല്ലെൻ പ്രേമതീർത്ഥങ്ങളില്‍ ! ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിന്‍ പൊന്‍ പൂക്കുല ചാർത്തു മായ് പ്രാണപ്രേയസി, കാവ്യകന്യ, കവിള ത്തൊന്നുമ്മ വച്ചീടവേവീണക്കമ്പികള്‍ മീട്ടി, മാനവമനോ രാജ്യങ്ങളില്‍ ചെന്നൂ ഞാന്‍ ;നാണത്തിന്റെ കിളുന്നുകള്‍ക്കു നിറയേ പ്പാദസ്വരം നല്‍കുവാന്‍ കാടത്തത്തെ മനസ്സിലിട്ട കവിയായ് മാറ്റുന്ന വാല്മീകമു;ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി സ്സൂക്ഷിച്ച പൊന്നോലയും;കോടക്കാര്‍ന്നിര കൊണ്ടുവന്ന മനുജാത് മാവിന്റെ കണ്ണീരുമായ്മൂടല്‍ മഞ്ഞില്‍ മയങ്ങുമെന്നുമിവിടെ പ്പൂക്കും വന ജ്യോസ്നകള്‍ ! ഞാനിജ്ജാലക വാതിലിന്‍ ചെറുമുളന്തണ്ടില്‍ ഞൊറിഞ്ഞിട്ടതാ-ണീ നീല തുകില്‍ ശാരദേന്ദുകലയെ പ്പാവാട ചാർത്തിക്കുവാന്‍ ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി ക്കീറിപ്പറപ്പിച്ചുവോഞാനിസ്സര്‍ഗ്ഗതപസ്സമാധിയിലിരി ക്കുമ്പോള്‍ കൊടുങ്കാറ്റുകള്‍ കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും ചിക്കിക്കിടന്നീടുമാ-ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേനാടന്ത:പ്രഹരങ്ങളേറ്റു കിടിലം കൊൾകെ , മുലപ്പാലുമായ്പാടം‌ നീന്തി വരുന്ന പൌര്ന്നമി , നിന ക്കാവട്ടെ ഗീതാഞ്ജലി.

മടുത്തുവോ നിങ്ങള്‍ക്ക്  ? വിചിത്ര കല്പ്പനകളുടെയും അതിശയോക്തികളുടെയും  അയഥാർത്ഥൄത്തിലും ,  അവിശ്വസനീയമായ  മാന്ത്രികതയുടെ ദൃശ്യ വിസ്മയങ്ങളിലും ഒരു തരം മടുപ്പു തോന്നിത്തുടങ്ങിയോ ?. നിത്യ ജീവിതത്തിലെ യാഥാർത്ഥൄ ങ്ങളില്‍ നിന്നുമുള്ള  ഒളിച്ചോട്ടങ്ങളാണ്   സിനിമയിലും പുസ്തകങ്ങളിലും നമ്മെ കൊണ്ടെത്തിക്കുന്നത് . മാന്ത്രികത ആസ്വാദ്യകരമാണ് , അതിഭാവുകത്വങ്ങള്‍ നമ്മെ തീര്‍ച്ചയായും രസിപ്പിക്കും, 'ഫാന്റസി ' സര്‍ഗാത്മകതയുടെ ബഹിര്‍സ്പുരണമാണ് . എങ്കിലും നമുക്കിതു മടുക്കുന്നുവെങ്കില്‍ മാറ്റങ്ങള്‍ അനിവാര്യമാണ് . പുസ്തകവും സിനിമയും കച്ചവടമാകുമ്പോള്‍ വിജയം വരിക്കുന്ന സമവാക്യങ്ങള്‍ അനേക തവണ ആവര്‍ത്തിക്കപ്പ്ടും. ആവര്‍ത്തനം വിരസതയിലേക്കുള്ള പ്രഥമ പാദമാണ് . 'ഡിജിറ്റല്‍ ആനിമേഷന്‍ ' വിടുക (സത്യത്തില്‍ നിന്നും എത്ര മാത്രം മാറി നില്‍ക്കാം എന്നതാണ് അതിന്റെ ലക്‌ഷ്യം എന്നു തോന്നിപപോകും ). സിനിമയില്‍ നമ്മുടെ നായകന്മാര്‍ എന്തൊക്കെ യാണ് കാട്ടിക്കൂട്ടുന്നത് . അസാധ്യമായതു മാത്രം ചെയ്യുന്ന മനുഷ്യ രൂപങ്ങള്‍ . ആദ്യമൊക്കെ ഇതൊരു ഹരമായിരുന്നു. സത്യത്തില്‍ എനിക്കു ബോറടിച്ചു. ഇതിലും ഭേദം ദൈനന്ദിന ജീവിതത്തിലെ കയറ്റിറക്കങ്ങളാണ്.

സഞ്ചരിച്ച വഴിയിലൂടെ വീണ്ടും സഞ്ചരിക്കുക. കാല്‍ നൂറ്റാണ്ടിനു ശേഷം ഉറൂബിന്റെ 'രാച്ചിയമ്മ' വീണ്ടും വായിച്ചപ്പോള്‍ ആവര്‍ത്തനത്തിന്റെ വിരസതയല്ല തോന്നിയത് . മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥകളിലൊന്നായ 'രാച്ചിയമ്മയെ'  മികവുറ്റ താക്കുന്നതെന്താണ് ? രാച്ചിയമ്മ എന്ന ശക്തമായ കഥാപാത്രമോ? അതോ ജീവസ്സുറ്റ കഥാ  സന്ദര്‍ഭങ്ങളോ?. രണ്ടുമാകാം. കഥകളിഷ്ടപ്പെടുന്ന മലയാളികള്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ചെറുതല്ലാത്ത ചെറുകഥയാണ്  'രാച്ചിയമ്മ'. Download linkhttp://kattankaappi.org/pdf/raachiyamma.pdf

centre 4 M സച്ചിദാനന്ദനുമായി   ഒരുക്കിയ  സാഹിത്യ സായാഹ്നം തികച്ചും ഒരു നല്ല അനുഭവം ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകളുടെ ആലാപനവും, മലയാള കവിതയുടെ പരിവര്‍ത്തനത്തിന്റെ നാഴിക കല്ലുകളില്‍ ഊന്നിയുള്ള കവിയുടെ പ്രഭാഷണവും, ചോദ്യോത്തര വേളയും പതിവ് പരിപാടികളില്‍ നിന്നും  തികച്ചും വ്യത്യസ്തമായിരുന്നു. സംസ്കൃതത്തില്‍ നിന്നും മലയാളത്തിലേക്കും, ആധ്യാത്മിക, ശ്രിംഗാര, വിഷയങ്ങളില്‍ നിന്നും സാമൂഹിക വിഷയങ്ങളിലേക്കും, വൃത്തത്തില്‍ നിന്നും വൃത്തമില്ലായ്മയിലേക്കും ഒക്കെ ഉള്ള മാറ്റങ്ങള്‍ അദ്ദേഹം എടുത്തു പറഞ്ഞു. മലയാള ഭാഷക്ക് ഊന്നല്‍ നല്‍കിയതില്‍  തുഞ്ചത്ത് എഴുത്തച്ചനും, സ്ത്രീക്ക്  കേവല ശ്രിംഗാര ത്തിനും അപ്പുറത്തുള്ള മാനങ്ങള്‍ നല്‍കിയതില്‍ കുമാരനാശാനും വേറിട്ട്‌ നില്‍ക്കുന്നു എന്നും അതിനാല്‍ അവര്‍ മാറ്റത്തിന്റെ വക്താക്കളായിരുന്നു എന്നും  അദ്ദേഹം പ്രസ്താവിച്ചു. പരിപാടിക്ക്  ശേഷം വിളമ്പിയ സദ്യയും കേമമായിരുന്നു. രസനക്കും, ധിഷണിക്കും ഒരുപോലെ രുചി പ്രദാനം ചെയ്ത Centre  4  M  ഈടുറ്റ പരിപാടികള്‍ നടത്തുന്നതില്‍ എന്നും മുന്‍ പന്തിയില്‍ ആയിരുന്നു. Centre  4  M  ഉം, അതിന്റെ സംഘാടകനായ ശ്രീമാന്‍ പ്രസേനനും നന്ദി.

Page 2 of 3

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial