കഴിഞ്ഞ വാരങ്ങളിൽ - Feb 2014

കവിത എന്തിന്?ആവിഷ്കരിക്കാൻ.എന്തും എങ്ങിനെയും അക്ഷരങ്ങളിലൂടെ ആവിഷ്കരിക്കുമ്പോൾ അതിനെ കവിത എന്നു വിളിക്കാൻ തോന്നുമോ?തോന്നാറില്ല. കഴിഞ്ഞ കുറെ ആഴ്ചകളിൽ മുഖ്യധാരാ മാധ്യമങ്ങളിൽ കവിത എന്ന തലക്കെട്ടിനു ചോട്ടിൽ വന്ന അക്ഷരകൂട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ സ്വയം ചോദിച്ചു പോയതാണ്. ഉറപ്പായും പലരുടെയും ഉത്തരം പലതായിരിക്കും. എല്ലാ അഭിപ്രായങ്ങളെയും മാനിക്കുന്നു. ഒറ്റ വരിയിൽ എഴുതി തീർക്കാവുന്ന അക്ഷര കൂട്ടങ്ങളെ മുറിച്ചു പല വരിയിലാക്കിയിരിക്കുന്നു. ഇതിനെ ആണോ കവിതയെന്നു വിളിക്കേണ്ടത് ?എഴുതിയതിന്റെ ആശയം എന്തെന്ന് പലതും വ്യക്തമാക്കുന്നില്ല. അവ്യക്തതയും ഗോപ്യവുമായിരിക്കുന്നതിനെയാണോ കവിതയെന്നു വിളിക്കേണ്ടത്? മാതൃഭൂമി (jan 26) യിൽ വന്ന പി പി രാമചന്ദ്രന്റെ കവിത പറയുന്നതും ഇതു തന്നെ. "വടക്കു കിഴക്കൻ കവികളുടെ വാമൊഴി കേൾക്കെ പക്ഷി സങ്കേതത്തിൽ ചെന്ന പോലെ അർഥ മറിയാ വാക്കുകൾ ..."

കാഫ്ക യുടെ 'The trial" എന്ന നോവലിലെ 'K ' എന്ന കഥാപാത്രത്തെ പോലെ തനിക്കെതിരെ ഉള്ള കുറ്റമെന്തെന്നറിയാതെ ഒരു വിചാരണ ത്തടവുകാരൻ. കടുത്ത ഏകാന്തതയിലൂടെ കടന്നു പോകുന്ന അയാളുടെ മനോ വ്യാപാരങ്ങൾ 'ഒരു തടവുകാരൻ' എന്ന കഥയിലൂടെ അവതരിപ്പിക്കുകയാണ് എം. കമറുദീൻ. K  യുടെ കഥ പോലെ വളരെ സൂക്ഷ്മമായ കാര്യങ്ങൾ ഇവിടെയും സങ്കീർണമായി പറഞ്ഞു പോകുന്നു. അവതരിപ്പിക്കുന്ന ബിംബങ്ങലിലൂടെയും, കഥ പറച്ചിലിന്റ ശൈലിയിലൂടെയും സമനില തെറ്റിയ തടവുകാരന്റ അവസ്ഥയുടെ ഭീകരത വായനക്കരനിലേക്ക്  സന്നിവേശിപ്പിക്കാൻ കഥാകൃത്തിനു കഴിഞ്ഞു. K ഷെരീഫിന്റ വരയും നിറങ്ങളും വരികളെ സമ്പുഷ്ടമാക്കുന്നു. പലപ്പോഴും നിലവാരത്തിൽ വരികൾക്ക്  മുകളിലേക്ക് പടർന്നു കയറുകയും ചെയ്യുന്നു.   (Artist C.N Karunakaran - image from http://www.thehindu.com/news/national/kerala/artist-c-n-karunakaran-passes-away/article5459666.ece)   (Painting by C.N.Karunakaran - image from http://www.narthaki.com/info/profiles/profl138.html) "ആത്മാഭിമാനമുള്ള ഒരു കഥാ കൃത്തും നമ്പൂതിരിയെ ക്കൊണ്ട്  വരപ്പിക്കരുത് " പറഞ്ഞത്  സി. എൻ . കരുണാകരൻ. (മാതൃഭൂമി Jan 19). "ഇവിടത്തെ ഏറ്റവും പ്രഗല്ഭരായ കഥാകാരന്മാർ എഴുതുന്ന കഥകൾ പോലും നമ്പൂതിരിക്കു വരയ്കാനുള്ള റോ മെറ്റീറിയലായി  എനിക്ക് തോന്നാറുണ്ട്". പഴയ കലാകൗമുദി  യുടെ താളുകൾ മറിച്ചു നോക്കിയാൽ ഇത്  സത്യമാണെന്ന്  മനസ്സിലാകും. കെ.സി.എസ് . പണിക്കരുടെയും റോയ് ചൌധരിയുടെയും ശിഷ്യനായി ചിത്ര രചന പഠിച്ച കരുണാകരൻ തന്റെ രചനയിൽ പാശ്ചാത്യ സങ്കേതങ്ങളുടെ പിടിയിൽ നിന്നും ബോധപൂർവം വഴി മാറി നടക്കുകയായിരുന്നു.  (Illustration by Artish Namboothiri - image from http://www.indulekha.com/colours/2006/04/randamoozham-by-namboodiri.html)

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to pen@kattankaappi.com
 11. Edit your profile any time from the list

View Tutorial